കാന്‍ബറ ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് ബാറ്റിംഗ്

ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലെ നാലാം മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്ന് മത്സരത്തിനിറങ്ങുന്നത്. ബരീന്ദര്‍ സരണിന് പകരം ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടി. ഓസ്‌ട്രേലിയ പരമ്പരയിലെ തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റു നോക്കുന്നത്. പരമ്പരയിലെ അടുത്ത രണ്ടു മത്സരങ്ങള്‍ കൂടി ജയിച്ചാല്‍ ഓസീസിന് തുടര്‍ച്ചയായ ജയങ്ങളുടെ പട്ടിക 19 ആക്കി ഉയര്‍ത്താം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























