മുഷ്താഖ് അലി ട്വന്റി ട്വന്റി ക്രിക്കറ്റ് കിരീടം ഉത്തര്‍പ്രദേശിന്

സെയ്ദ് മുഷ്താഖ് അലി ട്വന്റി ട്വന്റി ക്രിക്കറ്റ് കിരീടം ഉത്തര്‍പ്രദേശിന്. ഫൈനലില്‍ ബറോഡയെ 38 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റുചെയ്ത ഉത്തര്‍പ്രദേശ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു. 49 റണ്‍സ് നേടിയ പ്രശാന്ത് ഗുപ്തയാണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന 47 റണ്‍സെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബറോഡയ്ക്ക് 125 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. യൂസഫ് പത്താന്‍ 14ഉം ക്യാപ്റ്റന്‍ ഇര്‍ഫാന്‍ പത്താന്‍ പത്തും റണ്‍സെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha