ടി20 ലോകകപ്പില്‍ അവസാന നിമിഷം വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ പാകിസ്ഥാനെതിരെ അട്ടിമറി ജയം നേടി യുഎസ്എ
ടി20 ലോകകപ്പില്‍ അവസാന നിമിഷം വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ പാകിസ്ഥാനെതിരെ അട്ടിമറി ജയം നേടി യുഎസ്എ.നിശ്ചിത ഓവറില്‍ ഇരുടീമും സമനിലയില്‍ എത്തിയതോടെ സൂപ്പര്‍ ഓവറിലാണ് വിധി നിര്‍ണയിച്ചത്.
നിശ്ചിത 20 ഓവറില്‍ ഇരുടീമും 159 റണ്‍സെടുത്തപ്പോള്‍ കളി സൂപ്പര്‍ ഓവറിലേക്ക് നീളുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ അഞ്ചുറണ്‍സിന് ആണ് പാകിസ്ഥാനെ അമേരിക്ക തോല്‍പ്പിച്ചത്.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത പാകിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ 159 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎസ്എ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അത്രതന്നെ റണ്‍സ് നേടി.
ഒരു ഘട്ടത്തില്‍ ഏഴ് വിക്കറ്റുകള്‍ കൈയില്‍നില്‍ക്കേ, 24 പന്തില്‍ 34 റണ്‍സ് മാത്രമെടുത്താല്‍ വിജയിക്കാമായിരുന്ന കളിയാണ് യുഎസ്എ സമനിലയിലേക്ക് എത്തിച്ചത്.
17, 18, 19 ഓവറുകളെറിഞ്ഞ നസീം ഷാ, ഷഹീന്‍ അഫ്രീദി, ആമിര്‍ എന്നിവര്‍ റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാണിച്ചതാണ് കളി അമേരിക്കയെ സമ്മര്‍ദ്ദത്തിലേക്ക് നയിച്ചത്. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 15 റണ്‍സ്. ക്രീസിലുണ്ടായിരുന്ന നിതീഷ് കുമാറും ആരോണ്‍ ജോണ്‍സും ചേര്‍ന്ന് 14 റണ്‍സെടുത്ത് സമനിലയിലെത്തിച്ചതോടെ കളി സൂപ്പര്‍ ഓവറിലേക്ക് നീളുകയായിരുന്നു.
സൂപ്പര്‍ ഓവറില്‍ യുഎസ്എ ആണ് ആദ്യം ബാറ്റുചെയ്തത്. സൂപ്പര്‍ ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ യുഎസ് 18 റണ്‍സ് ആണ് നേടിയത്. 19 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സ് മാത്രമാണ് ചേര്‍ക്കാന്‍ സാധിച്ചത്. ഇതോടെ യുഎസിന് അഞ്ച് റണ്‍സ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎസ്എ നിശ്ചിത ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ അത്രതന്നെ നേടി. ക്യാപ്റ്റന്‍ ബാബര്‍ അസം നേടിയ 44 റണ്‍സാണ് (43 പന്തില്‍) പാകിസ്ഥാന്റെ വ്യക്തിഗത ടോപ് സ്‌കോര്‍.
"
https://www.facebook.com/Malayalivartha