ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി; ആരോണ്‍ ഫിഞ്ച് പുറത്ത്

ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ആറു റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചിന്റെ വിക്കറ്റാണ് നഷ്ടമായത്. ഇഷാന്ത് ശര്‍മയ്ക്കാണ് വിക്കറ്റ്. ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ആദ്യ നാലു ഓവറുകള്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 23 റണ്‍സെന്ന നിലയിലാണ് ഓസ്‌ട്രേലിയ.
എല്ലാ മല്‍സരങ്ങളിലും തോല്‍വി ഏറ്റുവാങ്ങി പൂര്‍ണമായും ഓസ്‌ട്രേലിയയ്ക്ക് അടിയറവു പറയുന്നത് ഒഴിവാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ആദ്യ മൂന്നു കളികളിലും മുന്നൂറു റണ്‍സ് നേടിയിട്ടും തോറ്റ ഇന്ത്യ അടുത്ത മല്‍സരത്തില്‍ അതിന്റെ മറുവശം കണ്ടു. ഓസ്‌ട്രേലിയയുടെ വന്‍ സ്‌കോറിനെ കോഹ്‌ലിയുടെയും ധവാന്റെയും സെഞ്ചുറികളില്‍ മനോഹരമായി പിന്തുടര്‍ന്നു; അവസാനം പടിക്കല്‍ കൊണ്ടുവന്നു കലമുടച്ചു. ഇന്ത്യന്‍ റിപ്പബ്ലിക് ദിനവും ഓസ്‌ട്രേലിയന്‍ ദേശീയദിനവുമായ 26നു തുടങ്ങുന്ന ട്വന്റി20 പരമ്പരയ്ക്കു മുന്‍പ് ഇന്ത്യയ്ക്കു പരാജയങ്ങളില്‍നിന്നു സ്വാതന്ത്ര്യം നേടിയേതീരൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha