ഐസിസി ട്വന്റി-20 റാങ്കിംഗില്‍ കോഹ്‌ലി ഒന്നാം സ്ഥാനത്ത്

ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോഹ്‌ലി ഐസിസി ട്വന്റി-20 റാങ്കിംഗില്‍ ഒന്നാംസ്ഥാനത്ത്്. ഓസീസിന്റെ ആരോണ്‍ ഫിഞ്ചിനെ പിന്തള്ളിയാണ് കോഹ്‌ലി ഒന്നാമതെത്തിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയിലെ മിന്നുന്ന പ്രകടനമാണ് കോഹ്‌ലിയെ ഒന്നാമത്തെത്താന്‍ സഹായിച്ചത്. പരമ്പരയില്‍ മൂന്നു അര്‍ധ സെഞ്ചുറികള്‍ നേടിയ കോഹ്‌ലി 47 പോയിന്റുകളാണ് സമ്പാദിച്ചത്.
വെസ്റ്റ് ഇന്‍ഡീസ് താരം സുനില്‍ നരെയ്‌നാണ് ബോളറുമാരുടെ പട്ടികയില്‍ ഒന്നാമത്. വീന്‍ഡീസിന്റെ തന്നെ സാമുവല്‍ ബദരിയാണ് തൊട്ടുപിന്നില്‍. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര തൂത്തുവാരിയ ഇന്ത്യ ഐസിസി റാങ്കിംഗില്‍ ഒന്നാംസ്ഥാനത്തെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha