ലോകത്തെ ഏത് സാഹചര്യത്തിലും ടീം ഇന്ത്യയ്ക്ക് മികച്ച മത്സരം കാഴ്ച്ചവയ്ക്കാനാകും: എം.എസ് ധോണി

ട്വന്റി20 ഫോര്‍മാറ്റില്‍ ഏത് ടീമിനും ടീം ഇന്ത്യ വെല്ലുവിളിയാണെന്ന് ഇന്ത്യന്‍ നായകന്‍ എം.എസ് ധോണി. ലോകത്തെ ഏത് സാഹചര്യത്തിലും ടീം ഇന്ത്യയ്ക്ക് മികച്ച മത്സരം കാഴ്ച്ചവയ്ക്കാനാകുമെന്നും ധോണി പറഞ്ഞു. യു.എ.ഇയുമായുള്ള മത്സരത്തിന് ശേഷമാണ് ധോണി ഇക്കാര്യം അറിയിച്ചത്.
ട്വന്റി20യില്‍ ഇന്ത്യയുടെ മികച്ച പ്രകടനം ഉറപ്പാണെന്നും എന്നാല്‍ ഈ ഉറപ്പ് ഏകദിന മത്സരങ്ങള്‍ക്ക് നല്‍കാനാകില്ലെന്നും ധോണി കൂട്ടിച്ചേര്‍ത്തു. ലോകോത്തര ബാറ്റ്‌സ്മാന്‍മാര്‍ക്ക് പുറമെ മൂന്ന് ഫാസ്റ്റ് ബൗളര്‍മാരും രണ്ട് സ്പിന്നര്‍മാരും നിരവധി പാര്‍ട്ട് ടൈം ബൗളര്‍മാരും ഉളള ടീം ഇന്ത്യ സന്തുലിതമാണെന്നും ധോണി പറഞ്ഞു.
കഴിഞ്ഞ പത്ത് മത്സരങ്ങളില്‍ ഒന്‍പതിലും ടീം ഇന്ത്യ വിജയിച്ചിരുന്നു. ഇന്ത്യയില്‍ നടന്ന പരമ്പരയില്‍ ശ്രീലങ്കക്കെതിരെയാണ് നീലപ്പടയുടെ ഏക തോല്‍വി. ഞായറാഴ്ച ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ഒരു തോല്‍വി പോലും അറിയാതെയാണ് ഇന്ത്യ ഫൈനലില്‍ എത്തിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha