അനുഷ്‌ക എന്നും തനിക്ക് പോസ്റ്റിവ് എനര്‍ജി മാത്രമേ തന്നിട്ടുളളു: കോഹ്‌ലി

ക്രിക്കറ്റിലും ബോളിവുഡിലും ഏറ്റവും കൂടുതല്‍ ചര്‍ച്ചാ വിഷയമായ പ്രണയ ജോഡികളായിരുന്നു അനുഷ്‌ക കോഹ്‌ലി ജോഡികള്‍. അവര്‍ വേര്‍പിരിയുന്നു എന്ന വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. അനുഷ്‌കയുമായി പിരിഞ്ഞ ശേഷം കോഹ്‌ലി നന്നായി കളിക്കുന്നുണ്ടെന്നും കോലിയെ തിരികെ നല്‍കിയതിന് നന്ദിയുണ്ടെന്നും മറ്റുമുളള കമന്റുകള്‍ സോഷ്യല്‍
മീഡിയയില്‍ പ്രചരിക്കുന്നുണ്ടായിരുന്നു.
എന്നാല്‍ അതിനെതിരെ സാക്ഷാല്‍ വിരാട് കോഹ്‌ലി തന്നെ രംഗത്ത് വന്നിരിക്കുകയാണിപ്പോള്‍. സോഷ്യല്‍ മീഡിയയിലൂടെ അനുഷ്‌കയെ ഇങ്ങനെ തുടരെ തുടരെ ആക്ഷേപിക്കുന്നവരെ ഓര്‍ത്ത് തനിക്ക് ലജ്ജ തോന്നുന്നുണ്ടെന്നും അനുഷ്‌കയോട് അല്‍പം കനിവ് കാണിക്കണമെന്നും ട്വിറ്ററില്‍ കുറിച്ച കോഹ്‌ലി, അനുഷ്‌ക എന്നും തനിക്ക് പോസ്റ്റിവ് എനര്‍ജി മാത്രമേ തന്നിട്ടുളളുവെന്നും കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha