കോഹ്ലി തനിക്ക് പ്രതിഫലം നല്‍കണമെന്ന് ധോണി

കോഹ്ലി തനിക്ക് പ്രതിഫലം നല്‍കണമെന്ന് നായകന്‍ മഹേന്ദ്ര സിങ് ധോണി. കോഹ്ലിയുടെ റണ്ണുകള്‍ ഓടിയെടുത്തതിനാണ് പ്രതിഫലം നല്‍കണമെന്ന് പറഞ്ഞത്. വിരാഡ് ഓസ്‌ട്രേലിയയ്ക്ക് എതിരായ വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ധോണി തമാശ പങ്കുവച്ചത്. ആക്രമണോത്സുകതയും ശാന്തതയും ഇടകലര്‍ന്ന ഒരു സമീപന രീതി കോഹ്ലിയെ വ്യത്യസ്തനാക്കുന്നതായും ധോണി കൂട്ടിച്ചേര്‍ത്തു.
അസാമാന്യമായൊരു പ്രകടനമായിരുന്നു കൊഹ്ലിയുടേത്. പ്രത്യേകിച്ച് സ്‌കോര്‍ ചെയ്യേണ്ട സ്ഥലങ്ങള്‍ കൃത്യമായി വായിച്ചെടുത്ത് ഇന്നിങ്‌സ് അതിനനുസരിച്ച് ക്രമീകരിച്ച രീതി. വിക്കറ്റുകള്‍ക്കിടയില്‍ അതിവേഗത്തിലുള്ള ഓട്ടവും എടുത്തു പറയേണ്ട ഒരു ഘടകമാണ്. ശരിയായ തീരുമാനങ്ങള്‍ കൈകൊള്ളാന്‍ ശാന്തത സഹായിക്കും.
ശാന്ത സ്വഭാവം വലിയൊരു ഗുണമാണ്. അതേസമയം അത്യന്തം ആക്രമകാരിയായ ഒരു ബാറ്റ്‌സ്മാന്‍ കൂടിയാണ് അയാള്‍. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ എന്നും സജ്ജനായിട്ടുള്ള ഒരു കളിക്കാരനാണ് കൊഹ്ലി. ഫീല്‍ഡില്‍ ഏതു സ്ഥലത്തും വിന്യസിക്കാം. കോഹ്ലിയുടെ മുന്നേറ്റം ശരിയായ നിലയിലാണെന്നും ധോണി കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha