ട്വന്റി20 ലോകകപ്പില്‍ ഇംഗ്ലണ്ട് ഫൈനലില്‍, വിജയം ഏഴു വിക്കറ്റിന്

ന്യൂസീലന്‍ഡ് ആദ്യ സെമിപോരാട്ടത്തില്‍ ഇംഗ്ലണ്ടിനോട് തോറ്റു. ആദ്യം ബാറ്റു ചെയ്ത് ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം അവര്‍ നിഷ്പ്രയാസം മറികടന്നു. അതും ഏഴു വിക്കറ്റും 17 പന്തും ബാക്കി നില്‍ക്കെ. ഇതോടെ, ട്വന്റി20 ലോകകപ്പിന്റെ സെമിയില്‍ കടക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്. 2010ലെ ചാംപ്യന്‍മാരാണ് ഇംഗ്ലണ്ട്. വ്യാഴാഴ്ച നടക്കുന്ന ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് സെമീഫൈനലിലെ വിജയിയായിരിക്കും ഫൈനലില്‍ ഇംഗ്ലണ്ടിന്റെ എതിരാളി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 230 റണ്‍സ് വിജയലക്ഷ്യം മറികടന്ന് റെക്കോര്‍ഡിട്ട ഇംഗ്ലണ്ട് സെമി പോരാട്ടത്തില്‍ ന്യൂസീലന്‍ഡിനെതിരെ പുറത്തെടുത്തത് ആ മല്‍സരത്തിന്റെ രണ്ടാം ഭാഗം. തിരിച്ചടിക്ക് നേതൃത്വം നല്‍കിയത് അന്നും തിരിച്ചടിക്ക് തുടക്കമിട്ട ജേസണ്‍ റോയിയും. റോയി 44 പന്തില്‍ 11 ബൗണ്ടറിയും രണ്ട് സിക്‌സുമുള്‍പ്പെടെ 78 റണ്‍സെടുത്തു.
സ്‌കോര്‍: ന്യൂസീലന്‍ഡ് 20 ഓവറില്‍ എട്ടിന് 153. ഇംഗ്ലണ്ട് 17.1 ഓവറില്‍ മൂന്നിന് 159. സൂപ്പര്‍ ടെന്‍ ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പുറത്തെടുത്ത അതേ തന്ത്രമായിരുന്നു ടൂര്‍ണമെന്റില്‍ അജയ്യരായെത്തിയ കീവീസിന് മുന്നിലും ഇംഗ്ലണ്ടിന്റേത്. തുടക്കം മുതലേ അടിച്ചു തകര്‍ത്ത ജേസണ്‍ റോയിയും അലക്‌സ് ഹെയ്ല്‍സും കിവീസ് ബോളര്‍മാര്‍ക്ക് ഒരു അവസരവും നല്‍കിയില്ല. 26 പന്തില്‍ 50 കടന്ന അവര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത് സ്‌കോര്‍ 81ല്‍ നില്‍ക്കെ. മിച്ചല്‍! സാന്റ്‌നറിനെ ബൗണ്ടറി കടത്താനുള്ള ഹെയ്ല്‍സിന്റെ ശ്രമം കോളിന്‍ മണ്‍റോയുടെ കൈകളിലൊതുങ്ങി. 19 പന്തില്‍ 20 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം.
എന്നാല്‍, തുടര്‍ന്നും തകര്‍ത്തടിച്ച ജേസണ്‍ റോയ് 44 പന്തില്‍ 11 ബൗണ്ടറിയും രണ്ട് സിക്‌സുമുള്‍പ്പെടെ 78 റണ്‍സെടുത്ത് മടങ്ങി. ഇഷ് സോധിക്കായിരുന്നു വിക്കറ്റ്. ക്യാപ്റ്റന്‍ മോര്‍ഗന്‍ ആദ്യപന്തില്‍ തന്നെ വിക്കറ്റ് തുലച്ച് പുറത്തായെങ്കിലും 22 പന്തില്‍ 27 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജോ റൂട്ടും 17 പന്തില്‍ 32 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജോസ് ബട്‌ലറും ചേര്‍ന്ന് ഇംഗ്ലണ്ടിനെ വിജയതീരമണച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha