വെസ്റ്റ് ഇന്‍ഡീസിന് 193 റണ്‍സ് വിജയലക്ഷ്യം, കോഹ്‌ലിക്ക് അര്‍ധസെഞ്ചുറി

ട്വന്റി20 ലോകകപ്പ് രണ്ടാം സെമി ഫൈനലില്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസുമാണ്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് എടുത്തു. ഇന്ത്യയ്‌ക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് 193 റണ്‍സ് വിജയലക്ഷ്യം. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ഉജ്വല അര്‍ധസെഞ്ചുറിയുമായി ഇന്ത്യന്‍ ഇന്നിങ്‌സിനെ തോളേറ്റിയ ഉപനായകന്‍ വിരാട് കോഹ്‌ലിയുടെ ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 47 പന്തുകള്‍ നേരിട്ട കോഹ്‌ലി 11 ബൗണ്ടറിയും ഒരു സിക്‌സുമുള്‍പ്പെടെ 89 റണ്‍സെടുത്തു പുറത്താകാതെ നിന്നു. രോഹിത് ശര്‍മ (31 പന്തില്‍ 43), രഹാനെ (35 പന്തില്‍ 40) എന്നിവരും മികച്ച രീതിയില്‍ ബാറ്റു ചെയ്തു. ധോണി 15 റണ്‍സോടെ പുറത്താകാതെ നിന്നു.
മൂന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുകളാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ പിറന്നത്. ഓപ്പണിങ് വിക്കറ്റില്‍ രോഹിത് ശര്‍മ-രഹാനെ സഖ്യവും (62), രണ്ടാം വിക്കറ്റില്‍ രഹാനെ-കോഹ്‌ലി സഖ്യവും (66) പിരിയാത്ത മൂന്നാം വിക്കറ്റില്‍ കോഹ്‌ലി-ധോണി സഖ്യവും (64) അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തു. വിന്‍ഡീസിനായി ബദ്രി, റസല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടേത് ഭേദപ്പെട്ട തുടക്കമായിരുന്നു. ശിഖര്‍ ധവാന് പകരം ടീമിലെത്തിയ അജിങ്ക്യ രഹാനെയും രോഹിത് ശര്‍മയും ചേര്‍ന്ന് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ ഒന്നാം വിക്കറ്റ് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തു. 7.2 ഓവറില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത് 62 റണ്‍സ്. തുടക്കത്തിലെ മെല്ലെപ്പോക്കിന് ശേഷം പതുക്കെ കത്തിക്കയറിയ ഇരുവരും ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചു. ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത് എട്ടാം ഓവറില്‍. 31 പന്തില്‍ 43 റണ്‍സെടുത്ത രോഹിത് ശര്‍മയെ സാമുവല്‍ ബദ്രി മടക്കി. മൂന്നു വീതം ബൗണ്ടറിയും സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ശര്‍മയുടെ ഇന്നിങ്‌സ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























