അഫ്ഗാനിസ്ഥാന്റെ സ്വപ്നതുല്യമായ കുതിപ്പ് അവസാനിച്ചു; ഓസ്ട്രേലിയ ഫൈനലിൽ

അണ്ടർ 19 ലോകകപ്പിൽ ഓസ്ട്രേലിയ ഫൈനലിൽ. ടൂർണമെന്റിലെ അഫ്ഗാനിസ്ഥാന്റെ സ്വപ്നതുല്യമായ കുതിപ്പ് അവസാനിച്ചു. 6 വിക്കറ്റിനാണ് ഓസ്ട്രേലിയ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 181 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 37.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ ലക്ഷ്യം കണ്ടു.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന് തുടക്കം മുതലേ തിരിച്ചടി നേരിട്ടു. 80 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഇക്രം അലി ഖില്‍ മാത്രമാണ് അഫ്ഗാൻ നിരയിൽ തിളങ്ങിയത്. ഓസ്‌ട്രേലിയ്ക്ക് വേണ്ടി ജോനാഥന്‍ മെര്‍ലോ നാല് വിക്കറ്റ് നേടി. 182 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ അനായാസം ലക്ഷ്യം കണ്ടു. 72 റണ്‍സ് നേടിയ ജാക്ക് എഡ്വേര്‍ഡ്സാണ് ഓസ്‌ട്രേലിയയുടെ ടോപ്സ്കോറർ.
ജയത്തോടെ ഓസ്ട്രേലിയ ഫൈനലിൽ കടന്നു. നാളെ നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ഇന്ത്യ പാക്കിസ്ഥാനെ നേരിടും.
https://www.facebook.com/Malayalivartha