ട്വന്റി 20 ലോക റാങ്കിംഗ്: ഒന്നാം സ്ഥാനം നിലനിർത്തി പാക്കിസ്ഥാൻ; ഇന്ത്യ മൂന്നാമത്

ട്വന്റി 20 ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി പാക്കിസ്ഥാൻ. ന്യൂസീലൻഡിനെതിരെയുള്ള ആദ്യ ട്വന്റി 20 പരാജയപ്പെട്ടെങ്കിലും പിന്നീട് ശക്തമായി തിരിച്ചു വന്ന പാക്കിസ്ഥാൻ തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയിരുന്നു.
ഒന്നാം സ്ഥാനത്തുള്ള പാക്കിസ്ഥാന് 126 റേറ്റിംഗ് പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലൻഡിന് 123 പോയിന്റുണ്ട്. ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഇന്ത്യക്ക് 121 റേറ്റിംഗ് പോയിന്റുണ്ട്. 111 പോയിന്റുള്ള ഓസ്ട്രേലിയ ഏഴാം സ്ഥാനത്താണ്.
https://www.facebook.com/Malayalivartha