ട്വന്‍റി20 ലോകകപ്പിന്റെ സമ്മാനത്തുക പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും തുല്യമായി നല്‍കാൻ ഐ .സി.സി തീരുമാനം

പണമൊഴുകുന്ന കായിക വിനോദമാണ് ക്രിക്കറ്റ്. പക്ഷെ ക്രിക്കറ്റ് കളിച്ച് കൂടുതല്‍ പണം വാരുന്നത് പുരുഷന്‍മാരാണ്. ക്രിക്കറ്റിലേക്ക് വനിതകള്‍ കടന്ന് വന്നിട്ട് കാലങ്ങളായെങ്കിലും മുഖ്യധാരയില്‍ അവര്‍ക്കുള്ള പ്രാധിനിധ്യം കുറവായിരുന്നു. വനിതാ താരങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലമാകട്ടെ പുരുഷന്‍മാരുടെ നാലിലൊന്നും.
ഐ .സി.സിയുടെ പുതിയ നീക്കം ചരിത്രപരമാകുന്നത് ഇവിടെയാണ്. ആസ്ത്രേലിയയില്‍ 2020ല്‍ നടക്കുന്ന വനിതകളുടെയും പുരുഷന്‍മാരുടെയും ട്വന്‍റി20 ലോകകപ്പിന്റെ സമ്മാനത്തുകയാണ് തുല്യമായി നല്‍കുക. ഐ .സി.സിയുടെ തീരുമാനം വലിയ കയ്യടിയോടെയാണ് കായിക ലോകം സ്വീകരിച്ചത്. സമ്മാനത്തുക എത്രയാണെന്ന് തീരുമാനിച്ചിട്ടില്ല.
2020 ഫെബ്രുവരി 21നാണ് വനിതാ ട്വന്‍റി20 ലോകകപ്പ് നടക്കുക. വനിതാ ദിനമായ മാര്‍ച്ച് എട്ടിനാണ് ഫൈനല്‍. ഒക്ടോബര്‍ 18 മുതല്‍ പുരുഷന്‍മാരുടെ ലോകകപ്പും നടക്കും. ഫൈനല്‍ നവംബര്‍ 25നും. ഇരുവിഭാഗങ്ങളുടെയും ഫൈനല്‍ മാച്ചുകള്‍ നടക്കുക മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലായിരിക്കും.
https://www.facebook.com/Malayalivartha