ഇന്ത്യയുടെ ജയത്തിന് പിന്നാലെ പിച്ചിനെതിരെ രൂക്ഷ വിമർശനം; ജോഹാന്നസ്ബര്‍ഗ് പിച്ച് നിലവാരമില്ലാത്തതെന്ന് ഐസിസി

ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം നടന്ന ജോഹാന്നസ്ബര്‍ഗ് പിച്ച് നിലവാരമില്ലാത്തതെന്ന് ഐസിസി. ടെസ്റ്റ് പരമ്പര തോറ്റെങ്കിലും അവസാന മത്സരത്തിൽ ജയിച്ച് ഇന്ത്യ കരുത്തു കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പിച്ച് മോശമാണെന്ന് ഐസിസി വ്യക്തമാക്കിയത്. നേരത്തെ പിച്ചിനെതിരെ വിമർശനവുമായി ദക്ഷിണാഫ്രിക്കൻ താരങ്ങളും എത്തിയിരുന്നു.
ബാറ്റ്‌സ്മാൻമാരുടെ കണക്കുകൂട്ടൽ തെറ്റിക്കുന്ന വിധത്തിലായിരുന്നു പിച്ചിലെ ബൗൺസ്. അപ്രതീക്ഷിത ബൗൺസ് മൂലം കളിക്കിടെ നിരവധി തവണ താരങ്ങളുടെ ദേഹത്ത് പന്ത് കൊണ്ടിരുന്നു. ഇതേതുടർന്ന് അമ്പയർമാർ പിച്ച് പരിശോധിക്കുകയും ചെയ്തു. ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറയുടെ പന്ത് ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ എൽഗറുടെ ഹെൽമെറ്റിൽ തട്ടിയത് പരിഭ്രാന്തി പരത്തി. തുടർന്ന് മത്സരം നിർത്തി വെക്കുകയും ചെയ്തിരുന്നു.
പിന്നീട് നീണ്ട ചർച്ചകൾക്ക് ശേഷമാണ് മത്സരം പുനരാരംഭിക്കാൻ അമ്പയർമാർ തിരുമാനിച്ചത്.മൂന്നാം ടെസ്റ്റിൽ 296 ഓവർ ബൗൾ ചെയ്തു. 805 റൺസിന് 40 വിക്കറ്റാണ് നാല് ദിവസത്തിൽ വീണത്. മത്സരം കൈവിട്ടുപോകുമെന്ന ഘട്ടത്തിൽ നിന്നും അവിശ്വസനീയമാണ് ഇന്ത്യ ജയം നേടിയത്.
https://www.facebook.com/Malayalivartha