ഏകദിന പരമ്പര ഇരു ടീമുകൾക്കും നിർണ്ണായകം; ടെസ്റ്റ് പരമ്പര കൈവിട്ട ഇന്ത്യയ്ക്ക് മികച്ച വിജയം അനിവാര്യം; ഒന്നാം റാങ്ക് നിലനിർത്താൻ ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പര കൈവിട്ട ഇന്ത്യ നാളെ ഏകദിന പരമ്പരക്കിറങ്ങുന്നു. ടെസ്റ്റിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക. നിലവിൽ ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരാണ് ദക്ഷിണാഫ്രിക്ക. ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. ഏകദിന പരമ്പര മികച്ച വിജയത്തോടെ സ്വന്തമാക്കിയാൽ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനത്തെത്താം.
എന്നാൽ ഒന്നാം സ്ഥാനം നിലനിർത്തുകയാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം. ആറ് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പര 4-2ന് ഇന്ത്യ വിജയിച്ചാൽ റാങ്കിങ്ങിൽ ഒന്നാമതെത്താം. ടെസ്റ്റ് പരമ്പര നഷ്ട്ടപെട്ട ഇന്ത്യ ലക്ഷ്യമിടുന്നതും മികച്ച പരമ്പര വിജയമാണ്. നാളെ ഡര്‍ബനിലാണ് ആദ്യ മത്സരം.
നിലവിൽ ഏകദിനത്തിലെ ഏറ്റവും മികച്ച താരങ്ങളായ കൊഹ്‌ലിയും ഡിവില്ലേഴ്‌സും നേർക്കുനേർ വരുന്നു എന്ന പ്രത്യേകതയും ഈ പാരമ്പരയ്ക്കുണ്ട്. ഇന്ത്യയ്ക്ക് ഇതുവരെ ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പര സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. അവസാനം കളിച്ച അഞ്ച് ഏകദിന പരമ്പരകളും ജയിച്ച ഇന്ത്യ മികച്ച ഫോമിലാണ്. ഏകദിന പരമ്പരയ്ക്ക് ശേഷം മൂന്ന് ട്വന്റി-ട്വന്റി മത്സരങ്ങളിലും ഇരു ടീമുകളും ഏറ്റുമുട്ടും.
https://www.facebook.com/Malayalivartha