വിസ്മയിപ്പിച്ച് ഇന്ത്യൻ കൗമാര താരം; ഒരിന്നിംഗ്‌സിൽ നേടിയത് 1045 റൺസ്

നവി മുംബൈ ഷീല്‍ഡ് അണ്ടര്‍-14 ടൂർണമെന്റിൽ ഒരിന്നിംഗ്‌സിൽ ആയിരത്തിലധികം റൺസ് നേടി വിസ്മയിപ്പിച്ചിരിക്കുകയാണ് പതിനാലുകാരനായ തനിഷ്‌ക ഘവാട്ടെ. രണ്ടു ദിവസം ബാറ്റു ചെയ്താണ് തനിഷ്‌ക 1045 റണ്‍സ് അടിച്ചെടുത്തത്.
നവി മുംബൈയിലെ യാഷ്വന്ത്രോ ചവാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന സെമി ഫൈനലിലായിരുന്നു തനിഷ്‌ക ഘവാട്ടെയുടെ അത്ഭുത പ്രകടനം. മത്സരത്തില്‍ 515 പന്തുകളില്‍നിന്നായി 149 ബൗണ്ടറികളും 67 സിക്സുകളും ഉള്‍പ്പെടുന്നതായിരുന്നു തനിഷ്‌കിന്റെ ഇന്നിംഗ്‌സ്.
എന്നാൽ നവി മുംബൈ ഷീല്‍ഡ് അണ്ടര്‍-14 ടൂര്‍ണമെന്റിന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ അംഗീകാരം ലഭിക്കാത്തതിനാൽ തനിഷ്‌ക ഘവാട്ടെയുടെ പ്രകടനം റെക്കോർഡ് ബുക്കിൽ ഇടംനേടില്ല.
https://www.facebook.com/Malayalivartha