ചരിത്ര നേട്ടം ലക്ഷ്യമിട്ട് ഇന്ത്യ; ആദ്യ ഏകദിനത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ്

ടെസ്റ്റ് പരമ്പരയിലെ പരാജയത്തിന് പകരം വീട്ടാൻ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ഏകദിനത്തിനിറങ്ങുന്നു. ദക്ഷിണാഫ്രിക്കയിൽ ഇന്ത്യയ്ക്ക് ഇതുവരെ ഏകദിന പരമ്പര ജയിക്കാനായിട്ടില്ല. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കൻ നിരയിലെ വെടിക്കെട്ട് ബാറ്റ്സ്മാൻ എ.ബി. ഡിവില്ലിയേഴ്സ് പരിക്കുമൂലം കളിക്കുന്നില്ല.
ടെസ്റ്റിനെ അപേക്ഷിച്ച് കൂടുതൽ സന്തുലിതമായ നിരയാണ് ഏകദിനത്തിൽ ഇന്ത്യയ്ക്കുള്ളത്. കൊഹ്‌ലിക്ക് പുറമെ ഏകദിനത്തിൽ മൂന്ന് ഡബിൾ സെഞ്ച്വറി നേടിയ രോഹിത് ശർമ്മയും മുൻ നായകൻ ധോണിയും ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യയും സ്പിന്നര്‍ ചാഹലും ഇന്ത്യൻ നിരയ്ക്ക് കരുത്തേകുന്നു. ദക്ഷിണാഫ്രിക്കൻ നിരയിൽ ഏകദിന സ്പെഷ്യലിസ്റ്റുകളായ ജെ.പി. ഡുമിനി, ഡേവിഡ് മില്ലര്‍, ക്രിസ് മോറിസ് എന്നിവർ ടീമിൽ മടങ്ങിയെത്തി.
ഇന്ത്യ: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‍ലി, അജിങ്ക്യ രഹാനെ, എംഎസ് ധോണി, കേധാര്‍ ജാഥവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, യൂസുവേന്ദ്ര ചഹാല്‍
ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡിക്കോക്ക്, ഹാഷിം അംല, ഫാഫ് ഡു പ്ലെസി, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ജീന്‍ പോള്‍ ഡുമിനി, ആന്‍ഡിലെ ഫെഹ്‍ലുക്വായോ, ക്രിസ് മോറിസ്, കാഗിസോ റബാഡ, ഇമ്രാന്‍ താഹിര്‍, മോണേ മോര്‍ക്കല്‍
https://www.facebook.com/Malayalivartha