കടുത്ത നടപടിക്കൊരുങ്ങി ഐസിസി; റബാഡയ്ക്ക് ടെസ്റ്റ് പരമ്പര നഷ്ടമായേക്കും

ഓസീസ് നായകൻ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയ ശേഷം പ്രകോപനപരമായി ആഹ്ലാദ പ്രകടനം നടത്തിയ ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ കാഗിസോ റബാഡയ്ക്കെതിരെ കടുത്ത നടപടിയുമായി ഐസിസി. പോര്‍ട്ട് എലിസബത്ത് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലായിരുന്ന സംഭവം. സ്മിത്തിനെ പുറത്താക്കിയശേഷം അമിതാവേശം കാണിച്ച റബാഡ ഓസ്ട്രേലിയന്‍ നായകന്റെ ദേഹത്ത് തട്ടുകയും ചെയ്തിരുന്നു.
ഇതിന് പിന്നലെയാണ് മാച്ച് റഫറി ജെഫ് ക്രോ കടുത്ത നടപടിയിലേക്ക് നീങ്ങുന്നത്. നിലവിൽ 5 ഡീമെറിറ്റ് പോയിന്റുകൾ ഉള്ള റബാഡയ്ക്ക് ഇന്നലത്തെ സംഭവത്തിൽ ലെവല്‍ 2 കുറ്റം ചുമത്തിയാൽ പിഴയും 3 മുതല്‍ 4 വരെ ഡീമെറിറ്റ് പോയിന്റുകളും ലഭിക്കും. ഇതോടെ റബാഡയുടെ ഡീമെറിറ്റ് പോയിന്റ് 8 കടക്കും. ഇതോടെ രണ്ട് ടെസ്റ്റിൽ നിന്നും താരത്തിന് വിലക്ക് ലഭിക്കുകയും ചെയ്യും.
മത്സരത്തിൽ റബാഡ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. താരത്തിന് വിലക്കേർപ്പെടുത്തിയാൽ പരമ്പരയിൽ ദക്ഷിണാഫ്രിക്കയ്ക്ക് വലിയ തിരിച്ചടിയാകും. റബാഡയ്ക്കെതിരെ നടപടി സ്വീകരിച്ചാൽ ദക്ഷിണാഫ്രിക്കൻ ടീം അപ്പീലിന് പോകാനാണ് സാധ്യത.
https://www.facebook.com/Malayalivartha