വേഗമേറിയ സെഞ്ചുറിയുമായി ബൈര്‍സ്റ്റോ; ഏഴ് വിക്കറ്റ് ജയവുമായി ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി

ന്യൂസീലൻഡിനെതിരായ അഞ്ചാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം. ജയത്തോടെ ഏകദിന പരമ്പര 3-2 നു ഇംഗ്ലണ്ട് സ്വന്തമാക്കി. 60 പന്തില്‍ 104 റണ്‍സ് നേടിയ ജോണി ബൈര്‍സ്റ്റോവാണ് ഇംഗ്ലണ്ടിന്റെ ജയം അനായാസമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് 223 റണ്‍സിന് എല്ലാവരും പുറത്തായി. മിച്ചല്‍ സാന്റന്‍(67),ഹെന്‍റി നിക്കോളസ്(55), മാര്‍ട്ടിന്‍ ഗുപ്ടില്‍(47) എന്നിവർ മാത്രമാണ് ന്യൂസിലൻഡിന് വേണ്ടി അല്പമെങ്കിലും പിടിച്ചു നിന്നത്. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്സ്, ആദില്‍ റഷീദ് എന്നിവരുടെ മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ലഭിച്ചത്. വേഗമേറിയ സെഞ്ച്വറി നേടിയ ബൈര്‍സ്റ്റോയുടെ ഇന്നിങ്സിൽ 9 ബൗണ്ടറിയും 6 സിക്സുകളുമുണ്ടായിരുന്നു. അലക്സ് ഹെയില്‍ 61 റണ്‍സ് നേടി. ജോ റൂട്ട്(23*)-ബെന്‍ സ്റ്റോക്സ്(26*) എന്നിവർ ചേർന്ന് 32.4 ഓവറിൽ ഇംഗ്ലണ്ടിനെ ലക്ഷ്യത്തിലെത്തിച്ചു.
https://www.facebook.com/Malayalivartha