ഒറ്റയാൾ പോരാട്ടവുമായി ഡിവില്ലേഴ്‌സ്; ആദ്യ ഇന്നിംഗ്‌സിൽ ലീഡ് സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

പോര്‍ട്ട് എലിസബത്ത് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നാം ഇന്നിംഗ്സിൽ 139 റൺസ് ലീഡ്. ഡിവില്ലേഴ്സിന്റെ ഒറ്റയാൾ പോരാട്ടമാണ് ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്. സെഞ്ച്വറി നേടിയ ഡിവില്ലേഴ്‌സ് 126 റൺസ് നേടി പുറത്താകാതെ നിന്നു. നേരത്തെ ഓസ്‌ട്രേലിയൻ ഇന്നിംഗ്സ് 243 റൺസിന് അവസാനിച്ചിരുന്നു.
രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 20 റണ്‍സിന്റെ ലീഡ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയിരുന്നു. എന്നാൽ മൂന്നാം ദിനം വാലറ്റത് ഫിലാൻഡറെയും മഹാരാജിനെയും കൂട്ടുപിടിച്ച് ഡിവില്ലേഴ്‌സ് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു. ഏകദിന ശൈലിയിലായിരുന്നു ഡിവില്ലേഴ്സിന്റെ ബാറ്റിംഗ്. ഫിലാൻഡർ 36 റൺസും മഹാരാജ് 30 റൺസും നേടി പുറത്തായി.
146 പന്തിൽ 20 ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 126 റൺസ് നേടിയ ഡിവില്ലേഴ്‌സ് അപരാജിതനായി നിന്നു. ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സ് 382 റൺസിന് അവസാനിച്ചു. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി പാറ്റ് കുമ്മിൻസ് മൂന്നും ഹാസല്‍വുഡ്, മിച്ചൽ മാർഷ് എന്നിവർ രണ്ട് വിക്കറ്റും വീഴ്ത്തി.
https://www.facebook.com/Malayalivartha