വിവാദങ്ങൾ ഒഴിയാതെ ടെസ്റ്റ് പരമ്പര; പന്തില്‍ കൃത്രിമം കാണിച്ചെന്ന ആരോപണവുമായി ദക്ഷിണാഫ്രിക്ക

ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിൽ വിവാദങ്ങൾ അവസാനിക്കുന്നില്ല. ആദ്യ ടെസ്റ്റിലെ വിവാദങ്ങൾക്ക് പിന്നാലെ രണ്ടാം ടെസ്റ്റിലും പുതിയ വിവാദങ്ങൾ തലപൊക്കുന്നു. ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണർ പന്തില്‍ കൃത്രിമം കാണിച്ചെന്ന ആരോപണവുമായി ദക്ഷിണാഫ്രിക്കൻ ടീം രംഗത്തെത്തിയിരിക്കുകയാണ്.
പോര്‍ട്ട് എലിസബത്ത് ടെസ്റ്റിനിടെ വാര്‍ണര്‍ പന്ത് ചുരണ്ടിയെന്നും, പന്തിന് കേടുപാട് വരുത്തിയെന്നുമാണ് ദക്ഷിണാഫ്രിക്കന്‍ ടീം ആരോപിക്കുന്നത്. 2014 ല്‍ ഇരു ടീമുകളും ഇതേ വേദിയില്‍ വെച്ച് ഏറ്റുമുട്ടിയ മത്സരത്തിലും സമാനമായ വിവാദം ഉണ്ടായിരുന്നു. ഡിവില്ലേഴ്‌സിനെതിരെ അന്ന് ആരോപണം ഉന്നയിച്ചത് ഡേവിഡ് വാർണറായിരുന്നു.
ആദ്യ ടെസ്റ്റിനിടെ ദക്ഷിണാഫ്രിക്കൻ താരം ഡികോക്കുമായി ഏറ്റുമുട്ടിയതിന് വാർണർക്ക് മാച്ച് ഫീയുടെ 100 ശതമാനം പിഴയും 3 ഡീമെറിറ്റ് പോയിന്റുകളും ശിക്ഷയായി ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha