ഓസ്ട്രേലിയ പരുങ്ങലിൽ; നാല് വിക്കറ്റുകൾ നഷ്ടമായി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയ പ്രതിരോധത്തിൽ. ഒന്നാം ഇന്നിംഗ്സിൽ 139 റൺസ് ലീഡ് നേടിയ ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിൽ മേൽക്കൈ നേടി. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് എന്ന നിലയിലാണ്.
ഓസ്‌ട്രേലിയക്ക് ഇപ്പോൾ 12 റൺസിന്റെ ലീഡ് മാത്രമാണുള്ളത്. ആറ് വിക്കറ്റുകൾ ശേഷിക്കെ മികച്ച സ്കോർ പടുത്തുയർത്താനാണ് ഓസീസിന്റെ ശ്രമം. എന്നാൽ പരമാവധി വേഗത്തിൽ ഓസ്‌ട്രേലിയയെ പുറത്താക്കി അനായാസ ജയം സ്വന്തമാക്കാനാണ് ദക്ഷിണാഫ്രിക്കയുടെ ശ്രമം. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഉസ്മാന്‍ ഖ്വാജ 65 റൺസുമായും മിച്ചൽ മാർഷ് 25 റൺസുമായും ക്രീസിലുണ്ട്.
https://www.facebook.com/Malayalivartha