കൊടുങ്കാറ്റായി റബാഡ; ദക്ഷിണാഫ്രിക്കയ്ക്ക് ലക്ഷ്യം 101 റൺസ്

പോര്‍ട്ട് എലിസബത്ത് ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക വിജയത്തിലേക്ക്. ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് 239 റൺസിന് അവസാനിച്ചു. ദക്ഷിണാഫ്രിക്കൻ പേസർ റബാഡ രണ്ടാം ഇന്നിംഗ്‌സിലും കൊടുങ്കാറ്റായപ്പോൾ ഓസ്‌ട്രേലിയൻ ബാറ്റിംഗ് നിര തകരുകയായിരുന്നു. റബാഡ ആറ് വിക്കറ്റ് വീഴ്ത്തി.
180/5 എന്ന നിലയിൽ നാലാം ദിവസം ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് 59 റണ്‍സ് കൂടി മാത്രമേ നേടാനായുള്ളു. മിച്ചല്‍ മാര്‍ഷ്(45) റണ്‍സ് നേടി പുറത്തായപ്പോള്‍ 17 റണ്‍സാണ് ജോഷ് ഹാസല്‍വുഡ് നേടിയത്. ടിം പെയിന്‍ 28 റണ്‍സുമായി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രക്കയ്ക്ക് വേണ്ടി കേശവ് മഹാരാജും ലുംഗി ഗിഡിയും രണ്ട് വീതം വിക്കറ്റ് നേടി.
101 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക 8 ഓവർ പിന്നിട്ടപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 30 റൺസ് എന്ന നിലയിലാണ്. 5 റൺസ് നേടിയ എല്‍ഗാറിന്റെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. രണ്ടാം ടെസ്റ്റ് വിജയിച്ച് പരമ്പരയിൽ ഓസീസിനൊപ്പമെത്താനാണ് ദക്ഷിണാഫ്രിക്കയുടെ ശ്രമം.
https://www.facebook.com/Malayalivartha