രണ്ടാം ജയം ലക്ഷ്യമിട്ട് ഇന്ത്യയും ശ്രീലങ്കയും; ലങ്കൻ ക്യാപ്റ്റന്‍ ദിനേശ് ചന്ദിമലിന് വിലക്ക്

നിദാഹസ് ട്രോഫിയിൽ രണ്ടാം ജയം ലക്ഷ്യമിട്ട് ഇന്ത്യയും ശ്രീലങ്കയും ഇന്ന് ഏറ്റുമുട്ടും. വൈകിട്ട് ഏഴ് മണിക്ക് കൊളംബോയിലാണ് മത്സരം. ഫൈനൽ പ്രവേശനത്തിന് ഇന്നത്തെ മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്. അതേസമയം കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ശ്രീലങ്കൻ നായകൻ ദിനേശ് ചന്ദിമലിന് രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്കേർപ്പെടുത്തിയത് ലങ്കയ്ക്ക് തിരിച്ചടിയായി.
ബംഗ്ലാദേശിനെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് ചന്ദിമലിന് രണ്ട് മത്സരങ്ങളില്‍ വിലക്ക് ഏർപ്പെടുത്തിയത്. നിശ്ചിത സമയത്ത് ലങ്ക ബംഗ്ലാദേശിനെതിരെ 4 ഓവറുകള്‍ പിന്നിലായാണ് ബൗള്‍ ചെയ്തത്. ദിനേശ് ചന്ദിമലിന് പകരം തിസാര പെരേര ടീമിനെ അടുത്ത രണ്ട് മത്സരങ്ങളില്‍ നയിക്കുമെന്ന് ലങ്കന്‍ ബോര്‍ഡ് അറിയിച്ചു.
https://www.facebook.com/Malayalivartha