ഓസ്‌ട്രേലിയയെ തകർത്ത് ദക്ഷിണാഫ്രിക്ക; പരമ്പരയിൽ ഒപ്പത്തിനൊപ്പം

പോര്‍ട്ട് എലിസബത്ത് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ ജയം. 101 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ജയത്തോടെ നാല് ടെസ്റ്റുകൾ ഉള്ള പരമ്പരയിൽ ഇരു ടീമുകളും ഓരോ ജയത്തോടെ ഒപ്പത്തിനൊപ്പമായി.
എയ്ഡന്‍ മാര്‍ക്രം(21), ഹാഷിം അംല(27), ഡിവില്ലിയേഴ്സ്(28) എന്നിവര്‍ക്കൊപ്പം 15 റണ്‍സുമായി പുറത്താകാതെ നിന്ന ത്യൂണിസ് ഡി ബ്രൂയിന്‍ എന്നിവർ ദക്ഷിണാഫ്രിക്കൻ ജയം ഉറപ്പാക്കുകയായിരുന്നു. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി നഥാന്‍ ലയണ്‍ രണ്ട് വിക്കറ്റും പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസല്‍വുഡ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
രണ്ടാം ഇന്നിംഗ്സ് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 239 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ആറ് വിക്കറ്റ് നേടിയ കാഗിസോ റബാഡയാണ് ഓസീസിനെ തകർത്തത്. റബാഡ ഇരു ഇന്നിംഗ്സുകളിലുമായി 11 വിക്കറ്റ് നേടി.
https://www.facebook.com/Malayalivartha