ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടി; റബാഡയ്ക്ക് രണ്ട് ടെസ്റ്റിൽ വിലക്ക്; ടെസ്റ്റ് പരമ്പര നഷ്ടമാകും

ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ കാഗിസോ റബാഡയ്ക്ക് രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിലക്ക്. സ്റ്റീവന്‍ സ്മിത്തുമായി തോളില്‍ ഉരസിയ സംഭവത്തിനെത്തുടര്‍ന്നുള്ള ഐസിസി നടപടി മാച്ച് റഫറി ജെഫ് ക്രോ ശരി വയ്ക്കുകയായിരുന്നു.
മാച്ച് ഫീസിന്റെ 50 ശതമാനം പിഴയായും താരം ഒടുക്കേണ്ടതായുണ്ട്. പോര്‍ട്ട് എലിസബത്ത് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലായിരുന്നു സംഭവം. സ്മിത്തിനെ പുറത്താക്കിയശേഷം അമിതാവേശം കാണിച്ച റബാഡ ഓസ്ട്രേലിയന്‍ നായകന്റെ ദേഹത്ത് തട്ടുകയും ചെയ്തിരുന്നു.
റബാഡയ്ക്ക് വിലക്കേർപ്പെടുത്തിയത് ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടിയായി. പോര്‍ട്ട് എലിസബത്ത് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച താരമാണ് റബാഡ. രണ്ട് ഇന്നിങ്‌സിലുമായി 11 വിക്കറ്റാണ് റബാഡ സ്വന്തമാക്കിയത്.
https://www.facebook.com/Malayalivartha