രാജസ്ഥാൻ റോയൽസ് നായകസ്ഥാനവും രാജി വെച്ച് സ്റ്റീവ് സ്മിത്ത്; അജിങ്ക്യ രഹാനെ പുതിയ നായകനാകും; ഡേവിഡ് വാർണറുടെ നായകസ്ഥാനവും തുലാസിൽ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെ പന്തിൽ കൃത്രിമം കാട്ടിയ സംഭവം വിവാദമായതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ നായക സ്ഥാനം ഒഴിയേണ്ടി വന്ന സ്റ്റീവ് സ്മിത്ത് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്ഥാനവും രാജി വെച്ചു. സ്മിത്തിന് പകരം ഇന്ത്യന്‍ താരം അജിങ്ക്യ രഹാന പുതിയ നായകനാകും.
സ്മിത്ത് ഓസ്‌ട്രേലിയൻ നായക സ്ഥാനം രാജി വെച്ചതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും താരത്തെ ഒഴിവാക്കാന്‍ ടീം മാനേജ്‌മെന്റ് ആലോചിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്മിത്ത് രാജി വെക്കാൻ തീരുമാനിച്ചത്.
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഡേവിഡ് വാര്‍ണര്‍ക്കും നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ. വിവാദത്തില്‍പ്പെട്ടതോടെ നായകസ്ഥാനമൊഴിയാന്‍ ടീം മാനേജ്‌മെന്റ് വാര്‍ണറോട് ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. പന്തിൽ കൃത്രിമം കാട്ടിയ സംഭവത്തിൽ നായകൻ സ്മിത്തിനൊപ്പം ഉപനായകന്‍ ഡേവിഡ് വാര്‍ണറും രാജിവെച്ചിരുന്നു.
https://www.facebook.com/Malayalivartha