സ്റ്റീവ് സ്മിത്തിന് പിന്നാലെ ഡേവിഡ് വാര്‍ണറെയും ഐപിഎല്‍ ടീം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റി; ശിഖർ ധവാൻ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ പുതിയ നായകൻ

പന്തിൽ കൃത്രിമം കാണിച്ച സംഭവം വിവാദമായതിന് പിന്നാലെ ഓസ്‌ട്രേലിയൻ താരങ്ങളെ ഐപിഎല്ലിലെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും മാറ്റി. ഓസ്‌ട്രേലിയൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് രാജി വെച്ചതിന് പിന്നാലെ ഐപിഎല്ലിലെ ശിഖര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും ഡേവിഡ് വാര്‍ണറെ മാറ്റി. ശിഖര്‍ ധവാനായിരിക്കും സണ്‍റൈസേഴ്സിന്റെ പുതിയ നായകൻ.
നേരത്തെ സ്മിത്തിന് പകരം ക്യാപ്റ്റനായി അജിങ്ക്യ രഹാനയെ രാജസ്ഥാന്‍ മാനേജ്മെന്‍റ് നേരത്തെ നിയോഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സണ്‍റൈസേഴ്സിന്റെ പുതിയ തീരുമാനം. കഴിഞ്ഞ സീസണില്‍ വാര്‍ണറുടെ നായകത്വത്തില്‍ സണ്‍റൈസേഴ്സ് പ്ലേ ഓഫില്‍ എത്തിയിരുന്നു.
https://www.facebook.com/Malayalivartha