ഓസ്‌ട്രേലിയൻ ടീമിൽ പൊട്ടിത്തെറി; അനാവശ്യമായി തങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴച്ചു; വാര്‍ണറിനൊപ്പം ഇനി കളിക്കാനാവില്ലെന്ന് താരങ്ങൾ

പന്തില്‍ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട വിവാദം ഓസ്‌ട്രേലിയൻ ടീമിൽ ആഭ്യന്തര കലഹത്തിന് വഴിയൊരുക്കുന്നു. ഓസ്‌ട്രേലിയൻ മുന്‍ നായകന്‍ സ്‌റ്റീവ് സ്‌മിത്തിനെതിരെയും ഡേവിഡ് വാര്‍ണറിനെതിരെയും രൂക്ഷവിമര്‍ശനവുമായി ഒരു വിഭാഗം താരങ്ങള്‍ രംഗത്തെത്തി.
അനാവശ്യമായി തങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴച്ചുവെന്നും പന്തില്‍ കൃത്രിമം കാട്ടിയതിന് പ്രധാന പങ്കുവഹിച്ചത് വാര്‍ണറാണെന്നും വാര്‍ണറിനൊപ്പം ഇനി കളിക്കാനാവില്ലെന്നും മിച്ചല്‍ സ്‌റ്റാര്‍ക്ക്, ജോഷ് ഹെയ്സല്‍വുഡ്, നഥാന്‍ ലിയോണ്‍ തുടങ്ങിയ താരങ്ങള്‍ വ്യക്തമാക്കി.
എന്നാൽ എല്ലാവരുടെയും അറിവോടെയാണ് പന്തിൽ കൃത്രിമം കാട്ടിയതെന്ന് വാർണർ പ്രതികരിച്ചു. ക്രിക്കറ്റ് ആസ്ട്രേലിയ താരങ്ങള്‍ക്കെതിരെ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് സ്‌മിത്തിനും വാര്‍ണര്‍ക്കുമെതിരെ താരങ്ങള്‍ രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha