ഡേവിഡ് വാര്‍ണര്‍ ഐ.പി.എല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട ഓസ്‌ട്രേലിയന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ഐ.പി.എല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു. അടുത്തിടെ ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഡേവിഡ് വാര്‍ണര്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതായി ടീമിശന്റ സി.ഇ.ഒ കെ.ഷണ്‍മുഖം അറിയിച്ചു. പുതിയ ക്യാപ്റ്റനെ വൈകാതെ പ്രഖ്യാപിക്കുമെന്നും ടീം മാനേജ്മന്റെ് വ്യക്തമാക്കി.
കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കക്ക് എതിരായുള്ള ടെസ്റ്റ് മല്‍സരത്തിനിടെയാണ് പന്ത് ചുരണ്ടല്‍ വിവാദം ഉണ്ടായത്.
ക്യാപ്റ്റന്‍ സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവരാണ് വിവാദത്തിലുള്‍പ്പെട്ടത്. ബാന്‍ക്രോഫ്റ്റ് പന്ത് ചുരണ്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്. നേരത്തെ പന്ത് ചുരണ്ടല്‍ വിവാദത്തിലുള്‍പ്പെട്ട ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഐ.പി.എല്‍ ടീം രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനം ഒഴിഞ്ഞിരുന്നു.
https://www.facebook.com/Malayalivartha