ഐസിസി ടെസ്റ്റ് റാങ്കിംഗ്: ഓസ്‌ട്രേലിയ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു; ഇന്ത്യ ഒന്നാമത്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര 3-1നു പരാജയപ്പെട്ടതോടെ ഓസ്ട്രേലിയ ടെസ്റ്റ് റാങ്കിംഗിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നേരത്തെ മൂന്നാം സ്ഥാനത്തായിരുന്നു ഓസ്ട്രേലിയ. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ന്യൂസീലൻഡ് മൂന്നാം സ്ഥാനത്തേക്കുയർന്നു.
121 റേറ്റിംഗ് പോയിന്റുമായി ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്ത്. 117 പോയിന്റോടെ ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ഓസ്‌ട്രേലിയയ്ക്ക് 102 റേറ്റിംഗ് പോയിന്റുകളാണുള്ളത്. 97 റേറ്റിംഗ് പോയിന്റുള്ള ഇംഗ്ലണ്ടാണ് അഞ്ചാം സ്ഥാനത്ത്.
https://www.facebook.com/Malayalivartha