ട്വന്റി20യില്‍ ഡബിള്‍ സെഞ്ചുറി എന്ന സ്വപ്നം പൂവണിയുന്നത് ഈ താരത്തിന്റെ ബാറ്റിൽ നിന്നായിരിക്കും; പ്രവചനവുമായി സൗരവ് ഗാംഗുലി

ഏകദിനത്തിൽ ഡബിള്‍ സെഞ്ചുറി എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയത് ക്രിക്കറ്റ് ദൈവം സച്ചിനായിരുന്നു. പിന്നാലെ പലതാരങ്ങളും ഡബിള്‍ സെഞ്ചുറി നേടി. എന്നാൽ ട്വന്റി20യിലും ഡബിള്‍ സെഞ്ചുറി പിറക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലി പറഞ്ഞു.
ട്വന്റി20യില്‍ ഒരു ഡബിള്‍ സെഞ്ചുറി ഉണ്ടായാൽ അത് ഇന്ത്യൻ താരം രോഹിത് ശർമ്മയുടെ ബാറ്റിൽ നിന്നായിരിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി. മുംബൈയില്‍ തന്റെ ആത്മകഥയായ 'എ സെഞ്ച്വറി ഈസ് നോട്ട് ഇനഫ്' പ്രകാശനം ചെയ്ത് കൊണ്ട് സംസാരിക്കവേയാണ് ഗാംഗുലിയുടെ പരാമര്‍ശം.
ഏകദിനത്തില്‍ മൂന്ന് ഡബിള്‍ സെഞ്ച്വറികളാണ് രോഹിത്തിന്റെ പേരിലുള്ളത്. 2014 നവംബര്‍ മാസത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ നടന്ന മത്സരത്തിൽ രോഹിത് നേടിയ 264 റണ്‍സാണ് ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ.
https://www.facebook.com/Malayalivartha