മറ്റൊരു ലോക റെക്കോർഡും സ്വന്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍; മിതാലി രാജിന് ചരിത്ര നേട്ടം

ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന റെക്കോർഡിന് പിന്നാലെ മിതാലി രാജ് മറ്റൊരു ചരിത്ര നേട്ടവും സ്വന്തമാക്കി. കൂടുതല്‍ ഏകദിന മത്സരം കളിക്കുന്ന വനിതാ താരമെന്ന നേട്ടമാണ് മിതാലിയെ തേടിയെത്തിയത്.
മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ചാര്‍ലോട്ട് എഡ്വേര്‍ഡ്സിന്റെ 191 വനിത അന്താരാഷ്ട്ര ഏകദിനങ്ങളെന്ന റെക്കോര്‍ഡാണ് മിതാലി രാജ് മറികടന്നത്. ഇന്ന് ഇംഗ്ലണ്ടുമായി നാഗ്പൂരില്‍ നടക്കുന്ന ആദ്യ ഏകദിന പരമ്പരയില്‍ അംഗമായതോടെയാണ് ഈ ചരിത്ര നേട്ടത്തിനു അര്‍ഹയായത്.
167 ഏകദിനങ്ങള്‍ കളിച്ച ഇന്ത്യയുടെ ജുലന്‍ ഗോസ്വാമിയാണ് പട്ടികയില്‍ മൂന്നാമതുള്ളത്. 1999 ൽ അയര്‍ലന്‍ഡിനെതിരെയായിരുന്നു മിതാലിയുടെ അരങ്ങേറ്റം. 10 ടെസ്റ്റ് , 72 ടി20 മത്സരങ്ങളിലും ഇന്ത്യയ്ക്കായി മിതാലി ജേഴ്‌സിയണിഞ്ഞു. 192 ഏകദിനങ്ങളില്‍ 6295 റണ്‍സ് മിതാലി നേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha