ഐ.പി.എല്ലിന് കൊടിയേറ്റം; ഇനി ടിട്വന്റി രാവുകള്‍

പത്ത് വര്‍ഷം മുമ്ബ് ഇന്ത്യന്‍ ക്രിക്കറ്റില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന ഐ.പി.എല്ലിന്റെ പതിനൊന്നാം പതിപ്പിന് വാംഖഡെ സ്റ്റേഡിയത്തില്‍ വര്‍ണാഭമായ തുടക്കം. ബോളിവുഡിന്റെ ചടുല ചുവടുകള്‍ക്കൊപ്പമാണ് ക്രിക്കറ്റ് പൂരം കൊടിയേറിയത്.
മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങ് ബോളിവുഡിന്റെ യുവതാരം വരുണ്‍ ധവാന്റെ നൃത്തച്ചുവടോടെയാണ് തുടങ്ങിയത്. തൊട്ടുപിന്നാലെ ഡപ്പാംകൂത്തുമായി പ്രഭുദേവ വേദിയിലെത്തി. ബാഹുബലിയുടെ നൃത്താവിഷ്‌കാരവുമായി തമന്നയും ഡാന്‍സിങ് സ്റ്റാര്‍ ഋതിക് റോഷനും ചടങ്ങിന്റെ മാറ്റ് കൂട്ടി. ഒപ്പം ജാക്വലിന്‍ ഫെര്‍ണാണ്ടസും ചേര്‍ന്നു.
ചെന്നൈ സൂപ്പര്‍ കിങ്സും രാജസ്ഥാന്‍ റോയല്‍സും മടങ്ങിയെത്തിയതോടെ ആകെ എട്ടു ടീമുകളാണ് ഇത്തവണ ഐ.പി.എല്ലില്‍ മാറ്റുരക്കുക. ഒപ്പം അമ്ബയര്‍മാരുടെ തീരുമാനം പുന:പരിശോധിക്കുന്ന ഡി.ആര്‍.എസ് സംവിധാനവും ഇത്തവണയുണ്ടാകും. മൂന്ന് തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ പേരിലാണ് കൂടുതല്‍ ഐപിഎല്‍ കിരീടങ്ങള്‍. പഞ്ചാബ്, ഡല്‍ഹി, ബെംഗളൂരു എന്നീ ടീമുകളാവട്ടെ കന്നിക്കിരീടം തേടിയാണിറങ്ങുന്നത്.
https://www.facebook.com/Malayalivartha