ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം പാദ സെമിഫൈനില്‍ എഫ്സി ഗോവയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം പാദ സെമിഫൈനില്‍ എഫ്സി ഗോവയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്. അഞ്ചിനെതിരെ ആറ് ഗോളുകള്‍ക്കായിരുന്നു മുംബൈയുടെ വിജയം.
90 മിനിറ്റും അധിക സമയം പോരുതിയിട്ടും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. തുടര്‍ന്ന് നടന്ന പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ ആദ്യ അഞ്ച് കിക്കില്‍ മൂന്ന് കിക്കുകള്‍ ഇരു ടീമുകളും നഷ്ടപെടുത്തിയപ്പോള്‍ സഡന്‍ ഡെത്തിലൂടെയാണ് മുംബൈ ഫൈനല്‍ ഉറപ്പിച്ചത്. എഫ്സി ഗോവക്ക് വേണ്ടി സഡന്‍ ഡെത്തില്‍ ഒന്‍പതാം കിക്ക് എടുത്ത ഗ്ലാന്‍ മാര്‍ട്ടിന്‍സിന്റെ ശ്രമം പുറത്തുപോവുകയും തുടര്‍ന്ന് പെനാല്‍റ്റി കിക്ക് എടുത്ത റൗളിംഗ് ബോര്‍ഗസിന്റെ പെനാല്‍റ്റി കിക്ക് ഗോളാവുകയുമായിരുന്നു.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ ശ്രദ്ധയോടെയാണ് ഇരു ടീമുകളും കളിച്ചത്. ഇരു ടീമുകളും ഗോള്‍ വഴങ്ങാതിരിക്കാന്‍ ശ്രമിച്ചതോടെ മത്സരത്തിന്റെ ആദ്യ പകുതിയില്‍ അവസരങ്ങള്‍ കുറവായിരുന്നു.
തുടര്‍ന്ന് രണ്ടാം പകുതിയില്‍ ഇരു ടീമുകളും ഉണര്‍ന്നു കളിച്ചതോടെ മത്സരം കടുത്തതായി. എന്നാല്‍ ഗോള്‍ മാത്രം അകന്നുനിന്നു. തുടര്‍ന്ന് നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് മത്സരം പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ എത്തിയത്.
നേരത്തെ ആദ്യ പാദത്തില്‍ ഇരു ടീമുകളും 2-2ന് സമനിലയില്‍ പിരിഞ്ഞിരുന്നു.
https://www.facebook.com/Malayalivartha