ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ. ഡാളസിൽ നടന്ന വാശിയേറിയ സെമിഫൈനൽ പോരാട്ടത്തിൽ കരുത്തരായ ഫ്രാൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തുവിട്ടാണ് സ്‌പെയിൻ കലാശപ്പോരാട്ടത്തിലേക്ക് ടിക്കറ്റെടുത്തത്.
ഇരു പകുതികളിലുമായി മികേൽ ഒയർസബാൽ, പെഡ്രോ പൊറോ എന്നിവരാണ് സ്‌പെയ്‌നിന്റെ ഗോളുകൾ നേടിയത്. 2010-ന് ശേഷം ആദ്യമായാണ് സ്‌പെയിൻ ലോകകപ്പ് ഫൈനലിൽ എത്തുന്നത്.
മത്സരത്തിന്റെ 20-ാം മിനിറ്റിൽ ഫ്രഞ്ച് താരം ലൂക്കാസ് ഡിഗ്‌നെ ലമിൻ യമാലിനെ ഫൗൾ ചെയ്തതിനെത്തുടർന്ന് സ്‌പെയിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു.
കിക്ക് എടുത്ത മൈക്കൽ ഒയാർസബാൽ പന്ത് വലയിലാക്കി സ്‌പെയിനിന് ലീഡ് നൽകിയതോടെ ഫ്രാൻസ് മാനസികമായി തകർന്നു. പിന്നീട് അപകടകരമായ വിധത്തിൽ ഗോളിലേക്കുള്ള നീക്കങ്ങളൊന്നും ഉണ്ടായതുമില്ല. രണ്ടാം പകുതിയിൽ റൈറ്റ് ബാക്ക് പെഡ്രോ പോറോയിലൂടെ സ്‌പെയിൻ ലീഡ് ഇരട്ടിയാക്കി. ഈ ഗോൾ ഫ്രാൻസിനെ മത്സരത്തിൽ നിന്ന് പൂർണമായും തകർത്തു.
മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ഫ്രഞ്ച് പ്രതിരോധത്തിന്റെ നട്ടെല്ലായ സെന്റർ ബാക്ക് വില്യം സാലിബയ്ക്ക് പരിക്കേറ്റ് പുറത്തുപോകേണ്ടി വന്നത് ടീമിന് വലിയ തിരിച്ചടിയായി മാറി. കിലിയൻ എംബാപ്പെ, ഉസ്മാൻ ഡെംബലെ, മൈക്കൽ ഒലീസെ എന്നിവരുടെ സ്‌പെയ്‌നിന് കൃത്യമായ ഉത്തരമുണ്ടായിരുന്നു. മൂവരേയും പിടിച്ചുനിർത്താനായി സ്‌പെയ്‌നിന് കഴിഞ്ഞു. ഇതോടെ ഈ ടൂർണമെന്റിൽ ആദ്യമായി ഒരു മത്സരത്തിൽ ഗോൾ നേടാനാവാതെ ഫ്രാൻസ് മടങ്ങുകയായിരുന്നു. ഇംഗ്ലണ്ട്-അർജന്റീന മത്സരത്തിലെ വിജയികളെ സ്‌പെയ്ൻ ഫൈനലിൽ നേരിടുന്നതാണ്.
"
https://www.facebook.com/Malayalivartha























