Widgets Magazine
12
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിയെ തേടി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വലിയ ഒരു അപകടം വരുന്നു:- പ്രതിരോധിക്കാനുള്ള മാര്‍ഗം കണ്ടെത്തി തുടങ്ങി, നാസ...


അഖിലിനെ കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ഗുണ്ടാസംഘം ആദ്യം ലക്ഷ്യമിട്ടത് അഖിലിന്റെ സുഹൃത്തിനെ:- ഇന്ന് തന്നെ പ്രതികാരം ചെയ്യണമെന്ന് വാശി പിടിച്ചത് പ്രതികളിൽ ഒരാളായ അഖിൽ...


അടി തുടങ്ങി... അവസാന മത്സരങ്ങള്‍ ജയിച്ചുമടങ്ങാമെന്ന മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷ തച്ചുടച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്; ഐപിഎല്‍ മത്സരത്തില്‍ മുംബൈയ്‌ക്കെതിരെ കൊല്‍ക്കത്തയ്ക്ക് 18 റണ്‍സ് ജയം; ഹാര്‍ദിക് പാണ്ഡ്യക്കെതിരെ വിമര്‍ശനം


അത് വേറെ ലെവല്‍... ആന്ധ്രയില്‍ വൈഎസ്ആര്‍സിപി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത തെലുഗ് സൂപ്പര്‍ താരം അല്ലു അര്‍ജുനെതിരെ കേസ്; നടപടി വൈഎസ്ആര്‍സിപി സ്ഥാനാര്‍ത്ഥിക്കായുള്ള പ്രചാരണവുമായി ബന്ധപ്പെട്ട്


പ്രശ്‌നങ്ങള്‍ പലത്... ചുട്ടു പൊള്ളിയ വേനലിന് ആശ്വാസമായി സംസ്ഥാനത്ത് വേനല്‍ മഴ ശക്തി പ്രാപിക്കുന്നു; എല്ലാ സ്ഥലങ്ങളിലും മഴ വരവറിയിച്ചു; വരുന്ന 4 ദിവസങ്ങളിലും സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ആരാകും യൂറോപ്പിലെ രാജാവ്?​; മാഞ്ചസ്​റ്റര്‍ സിറ്റി x ചെല്‍സി ഫൈനല്‍ ഇന്ന്​ രാത്രി 12:30ന്​

29 MAY 2021 09:12 PM IST
മലയാളി വാര്‍ത്ത

പോര്‍ചുഗലിലെ പോര്‍ടോ നഗരമധ്യത്തിലെ ഡ്രാഗണ്‍ സ്​റ്റേഡിയത്തില്‍ ഇന്ന്​ യൂറോപ്പി​ന്റെ കലാശപ്പോരാട്ടം. സമ്പൂർണ ഇംഗ്ലീഷ്​ ഫൈനലായി മാറിയ യുവേഫ ചാമ്പയ്ൻസ്​ ലീഗ്​ കിരീടപ്പോരാട്ടത്തില്‍ പെപ്​ ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്​റ്റര്‍ സിറ്റിയും, തോമസ്​ തുഹലി​ന്റെ ചെല്‍സിയും മുഖാമുഖം. കേളികേട്ട പരിശീലകരുടെ

മിടുക്കരായ പോരാളികള്‍ കളത്തിലിറങ്ങുേമ്പോൾ യൂറോപ്പി​ലെ വന്‍തോക്കുകളെല്ലാം നല്ല ​കാചക്കാരായി പുറത്തിരിക്കും. രണ്ടു തവണ മാത്രം ഫൈനല്‍ കളിച്ച്‌​ ഒരു തവണ കിരീടം ചൂടിയവരാണ്​ ചെല്‍സി. ഗ്വാര്‍ഡിയോളയുടെ ​മാഞ്ചസ്​റ്റര്‍ സിറ്റിയാവ​ട്ടെ ലോക ഫുട്​ബാളില്‍ അടുത്തിടെ മാത്രം ഉയര്‍ത്തെഴുന്നേറ്റ്​, ആദ്യമായി ചാമ്ബ്യന്‍സ്​ ലീഗ്​ ഫൈനലില്‍ ഇടം പിടിക്കുന്നവരും.

 

 

എന്നാല്‍, ചരിത്രമൊന്നും വിധി നിശ്ചയിക്കാത്ത കളിക്കളത്തില്‍ റഫറിയുടെ ലോങ്​വിസില്‍ മുഴക്കങ്ങള്‍ക്കിടയിലെ സമയമാണ്​ കിരീടം തീര്‍പ്പാക്കുക. ആ കണക്കില്‍ സിറ്റിയും ചെല്‍സിയും ഇന്ന്​ ക്ലബ്​ ഫുട്ബാളിലെ ഏറ്റവും കരുത്തര്‍. യൂറോപ്പി​ല്‍ താരത്തിളക്കവും കളിമികവുമുള്ള താരങ്ങള്‍ അണിനിരക്കുന്ന ഇംഗ്ലീഷ്​ പ്രീമിയര്‍ ലീഗിലെ ചാമ്ബ്യന്മാരാണ്​ മാഞ്ചസ്​റ്റര്‍ സിറ്റി.

മിന്നും പ്രകടനത്തോടെ ലീഗ്​ കിരീടം ചൂടിയെത്തുന്നവര്‍. 38 കളിയില്‍ 27 ജയവും അഞ്ച്​ സമനിലയുമായി 12 പോയന്‍റി​െന്‍റ ലീഡോടെയാണ്​ സിറ്റി കിരീടമണിഞ്ഞത്​. ചെല്‍സിയാവ​െട്ട, ലീഗില്‍ നാലാമതായും, എഫ്​.എ കപ്പ്​ റണ്ണേഴ്​സ്​ അപ്പായുമെല്ലാമാണ്​ സീസണിലെ അവസാന പോരാട്ടത്തിനിറങ്ങുന്നത്​.

 

 

2008ല്‍ അബൂദാബി യൂനൈറ്റഡ്​ ഗ്രൂപ്​ മാഞ്ചസ്​റ്റര്‍ സിറ്റിയില്‍ പെട്രോഡോളറുകള്‍ നിക്ഷേപിച്ചതു തന്നെ ഇൗ ദിനത്തിലേക്കായിരുന്നു. ഇംഗ്ലീഷ്​ ഫുട്​ബാളില്‍ കാര്യമായ ചലനമൊന്നുമില്ലാത്ത മാഞ്ചസ്​റ്റര്‍ സിറ്റി​യെ പൊന്നുവിളയും പാടമാക്കിമാറ്റുക. ശേഷം, അഞ്ച്​ പ്രീമിയര്‍ ലീഗ്​ കിരീടവും, രണ്ട്​ എഫ്​.എകപ്പും,

മൂന്ന്​ കമ്യൂണിറ്റി ഷീല്‍ഡും, ഏഴ്​ ലീഗ്​ കപ്പുമെല്ലാമായി നിറഞ്ഞു തുളുമ്ബുന്ന സിറ്റിയുടെ ഷെല്‍ഫില്‍ ഇനി ഒരു ചാമ്ബ്യന്‍സ്​ ലീഗി​െന്‍റ കുറവേ ഉള്ളൂ. അത്​ നികത്താന്‍ ഏറ്റവും അനുയോജ്യമായ സീസണ്‍ ആണിതെന്ന്​ യൂറോപ്യന്‍ ഫുട്​ബാളിലെ 'മോസ്​റ്റ്​ ലക്കി' കോച്ച്‌​​ പെപ്​ ഗ്വാര്‍ഡിയോള പറയുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

കെവിന്‍ ഡി ബ്രുയിന്‍, ​റിയാദ്​ മെഹ്​റസ്​, ഫില്‍ഫോഡന്‍, ​ഇല്‍കെ ഗുന്‍ഡോഗന്‍, റൂബന്‍ ഡയസ്​ തുടങ്ങി സൂപ്പര്‍ താരങ്ങളുമായി സിറ്റി ഒരു ചാമ്ബ്യന്‍ടീമായി മാറി. ചാമ്ബ്യന്‍സ്​ ലീഗില്‍ ഇതിനകം അടിച്ചുകൂട്ടിയത്​ 25ഗോളും വഴങ്ങിയത്​ നാലും മാത്രം. ഫൈനലിലേക്കുള്ള കുതിപ്പിനിടയില്‍ മുന്നില്‍ കുരുങ്ങിയ ബൊറുസി​യ,

പി.എസ്​.ജി എന്നിവരെ ദാക്ഷിണ്യമേതുമില്ലാതെയാണ്​ ഗ്വാര്‍ഡ​ിയോളപ്പട തച്ചുതരിപ്പണമാക്കിയത്​. നയിക്കാന്‍ സ്​​ട്രൈക്കറെ കാത്തുവെക്കാതെ 4-3-3 എന്ന ത​െന്‍റ ശൈലി തന്നെയാവും പെപ്​ ചെല്‍സിക്കെതിരെയും സ്വീകരിക്കുക. ഡിബ്രുയിന്‍-മെഹ്​റസ്​-ഫോഡന്‍ ഫോര്‍വേഡ്​ സീസണിലെ ഏറ്റവും വിനാശകാരികളായ കൂട്ടായി മാറിയതും പെപ്പി​െന്‍റ ഇൗ തന്ത്രത്തില്‍ തന്നെ.

 

 

2021 ചെല്‍സിയുടെ വര്‍ഷമായിരുന്നു. പരിശീലക സ്​ഥാനത്തു നിന്നും ലാംപാര്‍ഡിനെ പുറത്താക്കി, മുന്‍ പി.എസ്​.ജി കോച്ച്‌​ തോമസ്​ തൂഹല്‍ വന്നതോടെ ചെല്‍സിക്ക്​ നല്ലകാലമായി. പിന്‍നിരയിലയായിരുന്ന ടീമിനെ ലീഗില്‍ നാലിലെത്തിച്ചതും, ചാമ്ബ്യന്‍സ്​ ലീഗ്, എഫ്​.എ കപ്പ്​​ ഫൈനലിലേക്കുള്ള വഴി തുറന്നതും തൂഹലായിരുന്നു.

ലാംപാര്‍ഡി​െന്‍റ കൈവശമുണ്ടായിരുന്ന താരങ്ങളില്‍ നിരന്തര പരീക്ഷണം നടത്തി മികച്ച ​െപ്ലയിങ്​ ഇലവനാക്കി സെറ്റ്​ ചെയ്​തതായിരുന്നു തൂഹലി​െന്‍റ വിജയം. പിന്നെ അതൊരു വിന്നിങ്​ ഫോര്‍മേഷനായി. തിമോ വെര്‍ണര്‍ നയിക്കുന്ന ആക്രമണത്തില്‍

 

മാസണ്‍ മൗണ്ട്​, ക്രിസ്​റ്റ്യന്‍ പുലിസിച്​, ജോര്‍ജിന്യോ വിനാള്‍ഡം, ക്യാപ്​റ്റന്‍ സെസാര്‍ അസ്​പിലിക്യൂറ്റ, ബെന്‍ ചില്‍വെല്‍, എന്‍ഗോളോ കാ​​െന്‍റ എന്നിവര്‍ വരെയുള്ള മധ്യനിര. തിയാഗോ സില്‍വ, റീസെ ജെയിംസ്​, അ​േന്‍റാണിയോ റൂഡിഗര്‍ പ്രതിരോധവും, സൂപ്പര്‍ ​േഗാളി എഡ്വേര്‍ഡോ മെന്‍ഡിയുടെ സാന്നിധ്യവും. പരിക്കി​െന്‍റ ആശങ്കയൊന്നുമില്ലാത്ത ചെല്‍സിയും ഇന്ന്​ കിരീടത്തിനായാണ്​​ കളത്തിലിറങ്ങുന്നത്​.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതി ചാർജ് കുറയ്ക്കാമെന്ന് കരുതി വീട്ടിൽ സോളർ പ്ലാന്റ് സ്ഥാപിച്ചവരിൽ പലരും വൈദ്യുതി ബിൽ കണ്ട് ഞെട്ടി...  (1 hour ago)

ഭൂമിയെ തേടി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വലിയ ഒരു അപകടം വരുന്നു:- പ്രതിരോധിക്കാനുള്ള മാര്‍ഗം കണ്ടെത്തി തുടങ്ങി, നാസ...  (1 hour ago)

അഖിലിനെ കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ഗുണ്ടാസംഘം ആദ്യം ലക്ഷ്യമിട്ടത് അഖിലിന്റെ സുഹൃത്തിനെ:- ഇന്ന് തന്നെ പ്രതികാരം ചെയ്യണമെന്ന് വാശി പിടിച്ചത് പ്രതികളിൽ ഒരാളായ അഖിൽ...  (1 hour ago)

സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും കുറവ്...  (1 hour ago)

മെമ്മറി കാർഡ് കാണാതായത്തിൽ ആ രണ്ടുപേരെയും ചോദ്യം ചെയ്യണം...! 28-ന് തിരുവനതപുരം മുതൽ തൃശൂർ വരെ സർവീസ് നടത്തിയപ്പോൾ ആ കണ്ടക്ടറും ഡ്രൈവറും അറിഞ്ഞിരുനിലെ അതിലെ മെമ്മറി കാർഡിനെ കുറിച്ച്..! സംഭവദിവസം കസ്റ്റ  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല.... പവന് 53,800 രൂപ  (3 hours ago)

പ്ലസ് ടു സേ പരീക്ഷ ജൂണ്‍ 12 മുതല്‍ 20 വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി....  (3 hours ago)

സംസ്ഥാനത്ത് അരളിപ്പൂവിന്റെ വില്‍പ്പന 70 ശതമാനം ഇടിഞ്ഞു... അരളിപ്പൂവിന് പകരക്കാരനെത്തി...  (3 hours ago)

യദുവിന്റെ അവസ്ഥ ഇപ്പോൾ എന്ത്...? നിത്യ ചിലവിന് പോലും ഒന്നുമില്ലാതെ നീതിയ്ക്ക് വേണ്ടി നടക്കുന്നു...! 'കേസ് തെളിയുംവരെ പൊലീസ് യദുവിന് ചെലവിന് കൊടുക്കട്ടെ' 'ജോലിയില്ലാതെ യദു എങ്ങനെ ജീവിക്കും,100 രൂപ ചലഞ്  (3 hours ago)

കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നത് വേളാങ്കണ്ണിക്ക്....എഴുപത് പിന്നിട്ട ഷൺമുഖനെ മറ്റ് രണ്ട് പെൺ മക്കളും വേണ്ട..!സഹോദരന്റെ വീട്ടിലേക്ക് മാറ്റി  (4 hours ago)

പുതുവൈപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു... യുവാവിനൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍  (4 hours ago)

എല്‍.ഡി.എഫില്‍ വീണ്ടും തമ്മിത്തല്ല്? സി.പി.ഐയും കേരളാ കോണ്‍ഗ്രസും പിണറായി ജോസുമോനൊപ്പമോ?  (4 hours ago)

കുടകിലെ സോമവാര്‍പേട്ടയില്‍ പതിനാറുകാരിയായ വിദ്യാര്‍ഥിനിയെ കൊലചെയ്ത പ്രതി അറസ്റ്റില്‍...  (4 hours ago)

കേജരിവാള്‍ ഉയര്‍ത്തിയ ചിന്താവിഷയം എല്ലാ രാഷ്ട്രീയ കക്ഷികളും ഒരു പൊതു തത്വമായി സ്വീകരിക്കണം....75 കഴിഞ്ഞവരെ അധികാരത്തിലേറ്റരുതെന്ന് ചെറിയാന്‍ ഫിലിപ്പ്  (4 hours ago)

എങ്കിലും തോല്‍ക്കാതിരിക്കാന്‍... ബാങ്കുകള്‍ ജപ്തി ചെയ്ത വസ്തുവകകള്‍ കുടിശ്ശികക്കാരനുതന്നെ തിരികെ ലഭിക്കാന്‍ നിയമഭേദഗതി വരുന്നു; പണമടച്ചാല്‍ ജപ്തി ചെയ്ത വസ്തു തിരികെക്കിട്ടും; വായ്പത്തുക ഗഡുക്കളായി തിര  (5 hours ago)

Malayali Vartha Recommends