Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ആവേശപ്പോരാട്ടത്തിനൊടുവില്‍... ഇംഗ്ലിഷ് ക്ലബ്ബുകളുടെ ആവേശപ്പോരാട്ടത്തില്‍ ചെല്‍സിക്ക് കിരീടം; മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചാംപ്യന്‍സ് ലീഗ് ഇനിയും കിട്ടാക്കനി; ആവേശം വാനോളമുയര്‍ന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചത് ഏകപക്ഷീയമായ ഒരു ഗോളിന്

30 MAY 2021 09:31 AM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരം​ഗമായിരുന്നു

ഇരട്ട​ഗോളുമായി സൂപ്പർതാരം ലമീൻ യമാലും ക്യാപ്റ്റൻ റഫീന്യയും... സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ വീണ്ടും അഞ്ചു​ഗോൾ പ്രകടനവുമായി ബാഴ്‌സലോണ

ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....

'മിശിഹാ പടിയിറങ്ങി, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, അവിസ്മരണമായ എല്ലാ ഓർമകളെയും ഒപ്പം കൂട്ടി മടങ്ങുന്നു...

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു

കോവിഡ് കാലത്തും കളിയുടെ ആവേശം ഒട്ടും ചോരാത്തതായി മാറി ഇംഗ്ലിഷ് ക്ലബ്ബുകളുടെ മത്സരം. വളരെ സസ്‌പെന്‍സ് നിറഞ്ഞതായിരുന്നു കളിയിലെ ഓരോ നിമിഷവും. ഗോളടിക്കാന്‍ കിട്ടിയ അവസരങ്ങള്‍ ചെല്‍സി പാഴാക്കിയതോടെ വിജയം തെന്നിമാറുകയായിരുന്നു. ആവേശപ്പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തി ചെല്‍സി യുവേഫ ചാംപ്യന്‍സ് ലീഗ് ജേതാക്കളായി. ആവേശം വാനോളമുയര്‍ന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെല്‍സി മുട്ടുകുത്തിച്ചത്.

പോര്‍ച്ചുഗലിലെ പോര്‍ട്ടോയില്‍ നടന്ന കലാശപ്പോരിന്റെ 42ാം മിനിറ്റില്‍ ജര്‍മന്‍ താരം കായ് ഹാവെര്‍ട്‌സ് നേടിയ ഗോളാണ് ചെല്‍സിക്ക് കിരീടം സമ്മാനിച്ചത്. ഹാവര്‍ട്‌സിന്റെ ആദ്യ ചാംപ്യന്‍സ് ലീഗ് ഗോളാണിത്. കന്നി ചാംപ്യന്‍സ് ലീഗ് കിരീടത്തിനായുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുടെ കാത്തിരിപ്പ് കുറഞ്ഞത് ഒരു സീസണിലേക്കെങ്കിലും നീട്ടിയാണ് ചെല്‍സിയുടെ കിരീടധാരണം. ചെല്‍സിയുടെ രണ്ടാം ചാംപ്യന്‍സ് ലീഗ് കിരീടമാണിത്. 2012ലും ചെല്‍സി ചാംപ്യന്‍സ് ലീഗ് ജേതാക്കളായിരുന്നു.

മത്സരത്തിന്റെ 42ാം മിനിറ്റിലാണ് ചെല്‍സി മത്സരത്തിന്റെ വിധി നിര്‍ണയിച്ച ഗോള്‍ നേടിയത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആക്രമണത്തിന്റെ മുനയൊടിച്ച് തിരിച്ചടിച്ച ചെല്‍സിക്കായി മധ്യനിരയില്‍ മേസണ്‍ മൗണ്ടിന്റെ മുന്നേറ്റം. ഇതിനിടെ സിറ്റി പ്രതിരോധം നെടുകെ പിളര്‍ത്തി വലതുവിങ്ങില്‍നിന്ന് എതിര്‍ ഗോള്‍മുഖത്തേക്ക് ഓടിക്കയറിയ ഹാവെര്‍ട്‌സ് പന്തിനായി മൗണ്ടിന് കൈകൊണ്ട് സിഗ്‌നല്‍ നല്‍കി. ഛിന്നഭിന്നമായിപ്പോയ സിറ്റി പ്രതിരോധത്തിനിടയില്‍ പ്രത്യക്ഷപ്പെട്ട സാമാന്യം നീണ്ട വിടവിലൂടെ മേസണ്‍ മൗണ്ട് നീട്ടിനല്‍കിയ പാസ് ഹാവെര്‍ട്‌സ് ഓടിപ്പിടിച്ചു. അപകടം മണത്ത് മുന്നിലേക്ക് ഓടിക്കയറിയ സിറ്റി ഗോള്‍കീപ്പര്‍ എഡേഴ്‌സനെ വെട്ടിയൊഴിഞ്ഞ് ഹാവെര്‍ട്‌സ് ആളില്ലാ പോസ്റ്റിലേക്ക് നിറയൊഴിച്ചു. ഗോള്‍.

മത്സരത്തില്‍ മേധാവിത്തം പുലര്‍ത്തിയ ചെല്‍സിക്ക് ലീഡു നേടാന്‍ പലതവണ അവസരം ലഭിച്ചെങ്കിലും അതു മുതലാക്കാനാകാതെ പോയത് സിറ്റിയുടെ ഭാഗ്യം. ആദ്യ പകുതിയില്‍ ചെല്‍സി സ്‌െ്രെടക്കര്‍ ടിമോ വെര്‍ണറിനു മാത്രം രണ്ട് സുവര്‍ണാവസരങ്ങളാണ് ഗോള്‍മുഖത്ത് ലഭിച്ചത്. രണ്ടാം പകുതിയില്‍ പകരക്കാരനായി എത്തിയ ക്രിസ്റ്റ്യന്‍ പുലിസിച്ചും സുന്ദരമായൊരു അവസരം അവിശ്വസനീയമായി പാഴാക്കി. അതേസമയം, ബോക്‌സ് ടു ബോക്‌സ് കളിയുമായി മധ്യനിരയില്‍ നിറഞ്ഞുനിന്ന ഫ്രഞ്ച് താരം എംഗോളോ കാന്റെയുടെ പ്രകടനം ചെല്‍സി വിജയത്തില്‍ നിര്‍ണായകമായി. ഡിബ്രൂയ്‌നെയുടെ നേതൃത്വത്തിലുള്ള സിറ്റി മുന്നേറ്റത്തിന്റെ മുനയൊടിച്ചും ചെല്‍സിയുടെ തിരിച്ചടിക്കു നേതൃത്വം നല്‍കിയും കാന്റെ കളിയിലെ താരമായി.

മറുവശത്ത് അപ്രതീക്ഷിതമായി നിറം മങ്ങിയ സിറ്റി നിരയില്‍ ഫെര്‍ണാണ്ടീഞ്ഞോ, ഗബ്രിയേല്‍ ജെസ്യൂസ്, സിറ്റി ജഴ്‌സിയില്‍ അവസാന മത്സരം കളിക്കുന്ന സെര്‍ജിയോ അഗ്യൂറോ തുടങ്ങിയവരെ ഗ്വാര്‍ഡിയോള പകരക്കാരായി കളത്തിലിറക്കിയെങ്കിലും ചെല്‍സിയുടെ ഉറച്ച പ്രതിരോധം തകര്‍ക്കാനായില്ല. ചെല്‍സി നിരയില്‍ പ്രതിരോധത്തിലെ കരുത്തന്‍ തിയാഗോ സില്‍വ ആദ്യപകുതിയിലും സിറ്റി നിരയില്‍ കെവിന്‍ ഡിബ്രൂയ്‌നെ രണ്ടാം പകുതിയിലും പരുക്കേറ്റ് പുറത്തായി.

ലോക ഫുട്‌ബോളിലെ രണ്ട് മികവുറ്റ തന്ത്രജ്ഞരുടെ നേര്‍ക്കുനേര്‍ പോരാട്ടമായിക്കൂടി വിലയിരുത്തപ്പെട്ട മത്സരത്തില്‍, സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയുടെ തന്ത്രങ്ങളെ കടത്തിവെട്ടി ചെല്‍സി പരിശീലകന്‍ തോമസ് ടൂഹലും വിജയക്കൊടി നാട്ടി. കഴിഞ്ഞ സീസണില്‍ പിഎസ്ജി പരിശീലകനെന്ന നിലയില്‍ ബയണ്‍ മ്യൂണിക്കിനു മുന്നില്‍ കിരീടം അടിയറവു വച്ച ടൂഹല്‍, ഇക്കുറി ചെല്‍സി പരിശീലകനെന്ന നിലയില്‍ കിരീടം വീണ്ടെടുക്കുന്നതിനും മത്സരം വേദിയായി. ടൂഹലിനു പുറമെ കഴിഞ്ഞ സീസണില്‍ ഫൈനലില്‍ തോറ്റ പിഎസ്ജി ടീമില്‍ അംഗമായിരുന്ന ബ്രസീല്‍ താരം തിയാഗോ സില്‍വയ്ക്കും കിരീടവഴിയിലേക്കുള്ള തിരിച്ചുനടത്തമായി, ഈ മത്സരം.

ടീം സിലക്ഷനില്‍ ഉള്‍പ്പെടെ ഗ്വാര്‍ഡിയോള വരുത്തിയ പിഴവുകളും മത്സരത്തില്‍ ചെല്‍സിക്ക് സഹായകമായി. ഫെര്‍ണാണ്ടീഞ്ഞോ, റോഡ്രി എന്നിവരെ ബെഞ്ചിലിരുത്തിയതോടെ സിറ്റിക്ക് മധ്യനിരയിലെ കടിഞ്ഞാണ്‍ നഷ്ടമായി. സിറ്റിയുടെ നെടുന്തൂണായ കെവിന്‍ ഡിബ്രൂയ്‌നെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ പരുക്കേറ്റ് പുറത്തുപോകുക കൂടി ചെയ്തത് ചെല്‍സിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (7 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (7 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (8 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (8 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (8 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (8 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (9 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (9 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (9 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (9 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (10 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (10 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (10 hours ago)

Malayali Vartha Recommends