ട്രാന്‍സ്ഫര്‍ വിലക്ക് വിവാദത്തില്‍ ഔദ്യോഗിക പ്രതികരണവുമായി കേരളാ ബ്ലാസ്റ്റേഴ്സ് രംഗത്തെത്തി
ബ്ലാസ്റ്റേഴ്സ് പ്രതിഫലം മുഴുവന്‍ നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മുന്‍ താരം മറ്റേജ് പൊപ്ലാറ്റ്നിക്ക് നല്കിയ പരാതിയില്‍ ക്ലബ്ബിനെതിരെ ഫിഫ ട്രാന്‍സ്ഫര്‍ വിലക്ക് വിധിച്ചത് ഇന്ത്യന്‍ ഫുട്ബോള്‍ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ പ്രതിഫലക്കുടിശിക തീര്‍ത്താല്‍
ഈ ട്രാന്‍സ്ഫര്‍ വിലക്കില്‍ നിന്ന് ബ്ലാസ്റ്റേഴ്സിന് പുറത്തു കടക്കാമെന്നും ഇതിനായുള്ള നടപടികള്‍ ക്ലബ്ബ് സ്വീകരിച്ചെന്നും പിന്നാലെ റിപ്പോര്‍ട്ടുകള്‍ വന്നു. ഇന്നലെ വൈകിട്ട് സംഭവത്തില്‍ ഔദ്യോഗിക പ്രതികരണവുമായി ബ്ലാസ്റ്റേഴ്സ് രംഗത്തെത്തി.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഫിഫ ഏര്‍പ്പെടുത്തിയ ട്രാന്‍സ്ഫര്‍ നിരോധനം മാനിച്ച്, അവശേഷിക്കുന്ന നിയമ ബാധ്യതകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് കഴിയും.
യഥാസമയം, ആവശ്യമായ ക്ലിയറന്‍സ് ലഭിക്കുമെന്ന് ക്ലബ്ബ് പ്രതീക്ഷിക്കുന്നു. താരങ്ങളുടെ റിക്രൂട്ട്മെന്റിനെയും, വരാനിരിക്കുന്ന സീസണിനുള്ള തയ്യാറെടുപ്പുകളെയും, നിരോധനം ഒരു തരത്തിലും ബാധിക്കില്ലെന്ന് എല്ലാ ആരാധകര്‍ക്കും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഉറപ്പ് നല്കുന്നു.’ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ട പ്രസ്താവനയില്‍ ക്ലബ്ബ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha