പ്രതീക്ഷയോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ; മുംബൈ – ഡൽഹി പോരാട്ടം ഇന്ന്

ഐഎസ്എല്ലിൽ ഇന്ന് മുംബൈ എഫ്.സി ഡൽഹി ഡൈനാമോസിനെ നേരിടും. സെമി ബെർത്ത് ലക്ഷ്യമാക്കിയാണ് മുംബൈ ഇറങ്ങുന്നത്. കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് ഇന്നത്തെ മത്സരം നിർണായകമാണ്. മുംബൈ ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ ബ്ലാസ്‌റ്റേഴ്‌സിനെ മറികടന്ന് അഞ്ചാം സ്ഥാനത്ത് എത്താം.
അതേസമയം സെമി പ്രതീക്ഷകൾ അവസാനിച്ച ഡൽഹിക്ക് ഇന്നത്തെ മത്സരം അപ്രസക്തമാണ്. എന്നാൽ ലീഗിന്റെ അവസാന ഘട്ടത്തിൽ ഡൽഹി മികച്ച ഫോമിലാണ്. കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്തയെ 4-3 ഡൽഹി തകർത്തിരുന്നു.
ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിച്ചാൽ മുംബൈക്ക് സെമിയിലേക്ക് മുന്നേറാനാകും. ഇത് കേരളത്തിന്റെ പ്രതീക്ഷകൾ അവസാനിപ്പിക്കും. കോപ്പലാശാന്റെ ജംഷദ്‌പൂർ, ഗോവ എന്നെ ടീമുകളാണ് ബ്ലാസ്റ്റേഴ്സിനൊപ്പം സെമി പ്രവേശനം കാത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha