സന്തോഷ് ട്രോഫി... കേരളവും സർവീസസുമായുള്ള മത്സരം മാറ്റിവെച്ചു

സന്തോഷ് ട്രോഫി ഫുട്ബോളിൽ ശനിയാഴ്ച രാവിലെ നടക്കേണ്ട കേരളവും സർവീസസുമായുള്ള മത്സരം മാറ്റിവെച്ചു. സിലാപത്തറിലെ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിൽ രാവിലെ ഒമ്പതിനായിരുന്നു മത്സരം.
ഗ്രൂപ്പ് തലത്തിലെ കേരളത്തിന്റെ അവസാന മത്സരമായിരുന്നു. മാറ്റിവെച്ച കളി ഞായറാഴ്ച നടക്കുമെന്നാണ് അറിയിപ്പ്. വേദിയും സമയവും പ്രഖ്യാപിച്ചിട്ടില്ല.ഗ്രൂപ്പ് ചാമ്പ്യൻമാരായി ക്വർട്ടറിലെത്തിയ കേരളം ആതിഥേയരായ അസമിനെ നേരിടും. ഫെബ്രുവരി മൂന്നിനാണ് മത്സരം. ബി ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് കേരളം അവസാന എട്ടുറപ്പിച്ചത്.
നാല് കളിയിൽ മൂന്ന് ജയവും ഒരു സമനിലയുമായി പത്ത് പോയിന്റാണ് നേടിയത്. ഗ്രൂപ്പിലെ ഒന്നാംസ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.ഏഴുതവണ ജേതാക്കളായ സർവീസസിന് കേരളവുമായുള്ള മത്സരം നിർണായകമാണ്. നാല് കളിയിൽ മൂന്ന് പോയിന്റുമായി അഞ്ചാമതാണ്. ഒറ്റ ജയവുമില്ല. പഴയ പ്രതാപത്തിന്റെ നിഴലിലാണ്.
"https://www.facebook.com/Malayalivartha

























