ദക്ഷിണാഫ്രിക്കയുടെ ഓള്‍ റൗണ്ടര്‍ ജെ.പി ഡുമിനി ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കാനൊരുങ്ങുന്നു

ദക്ഷിണാഫ്രിക്കയുടെ ഓള്‍ റൗണ്ടര്‍ ജെ.പി ഡുമിനി ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കാനൊരുങ്ങുന്നു. ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പോടെ ക്രിക്കറ്റിനോട് വിടപറയുമെന്ന് ഡുമിനി വ്യക്തമാക്കി. ടെസ്റ്റ്, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് ദക്ഷിണാഫ്രിക്കന്‍ താരം നേരത്തെ വിരമിച്ചിരുന്നു.വളരെ പ്രയാസകരമായ തീരുമാനമാണ്. കളി അവസാനിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിത്.
ആഭ്യന്തരഅന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങളില്‍ തുടര്‍ന്നും കളിക്കുംഡുമിനി വ്യക്തമാക്കി. കുടുംബവുമൊത്ത് കൂടുതല്‍ സമയം ചെലവഴിക്കാനാണ് ഈ തീരുമാനമെന്നും ഡുമുനി പറഞ്ഞു.നിലവില്‍ ശ്രീലങ്കയ്‌ക്കെതിരായ പരമ്പര കളിക്കുകൊണ്ടിരിക്കുകയാണ് ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍. ഇതുവരെ 193 ഏകദിനങ്ങളില്‍ നിന്നായി 37.39 ശരാശരിയില്‍ 5047 റണ്‍സ് ഡുമിനിയുടെ അക്കൗണ്ടിലുണ്ട്. 45.08 ശരാശരിയില്‍ 68 വിക്കറ്റും നേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























