ഇന്ന് ഇന്ത്യയുടെ കണ്ണുകള്‍ ദീപികയുടെ അമ്പിന്‍തുമ്പില്‍.... ഈയിനത്തില്‍ ക്വാര്‍ട്ടര്‍,സെമി,ഫൈനല്‍ മത്സരങ്ങളും ഇന്നുതന്നെ നടക്കും

പ്രീക്വാര്‍ട്ടറില്‍ നന്നായി പൊരുതിയിട്ടും നിര്‍ഭാഗ്യത്തില്‍ കുരുങ്ങി എം.സി. മേരികോം പുറത്തായതിന്റെ നിരാശയൊഴിച്ചാല്‍ ടോക്യോ ഒളിമ്പിക്‌സില്‍ ഇന്നലെ ഇന്ത്യയ്ക്ക് ശുഭദിനം.
ബാഡ്മിന്റണില്‍ പി.വി. സിന്ധുവും പുരുഷ ബോക്‌സിംഗില്‍ സതീഷ്‌കുമാറും ക്വാര്‍ട്ടറിലെത്തി. ആസ്‌ട്രേലിയയ്ക്ക് എതിരായ തിരിച്ചടിയില്‍ നിന്ന് കരകയറിയ പുരുഷ ഹോക്കി ടീം ഇന്നലെ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ 31ന് തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.
ഇന്ന് ഇന്ത്യയുടെ കണ്ണുകള്‍ ദീപികയുടെ അമ്പിന്‍തുമ്പിലാണ്. ആര്‍ച്ചറി വ്യക്തിഗത ഇനത്തില്‍ ഇന്ത്യന്‍ സമയം ഇന്ന് രാവിലെ ആറിന് റഷ്യക്കാരി സീനിയയ്ക്ക് എതിരെ പ്രീ ക്വാര്‍ട്ടറിനിറങ്ങുകയാണ് ദീപിക. ഈയിനത്തില്‍ ക്വാര്‍ട്ടര്‍,സെമി,ഫൈനല്‍ മത്സരങ്ങളും ഇന്നുതന്നെ നടക്കുമെന്നതാണ് മെഡല്‍ മോഹങ്ങള്‍ക്ക് ആക്കം കൂട്ടുന്നത്.
പുരുഷ വിഭാഗം വ്യക്തിഗത ഇനത്തില്‍ ദീപികയുടെ ഭര്‍ത്താവ് അതാനു ദാസ് പ്രീ ക്വാര്‍ട്ടറിലേക്ക് എത്തിയിട്ടുണ്ട്. നാളെയാണ് അതാനുവിന് മത്സരം.അത്‌ലറ്റിക്‌സ് ഇന്ന് തുടങ്ങും.
ടോക്യോയില്‍ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവുകയാണ്. മലയാളി താരം എം.പി. ജാബിര്‍ ഇന്ന് 400 മീറ്റര്‍ ഹര്‍ഡില്‍സിന്റെ ഹീറ്റ്‌സില്‍ മത്സരിക്കും.
ഇന്ത്യന്‍ സമയം രാവിലെ 8.27നാണ് ജാബിറിന്റെ മത്സരം. വനിതകളുടെ 100 മീറ്റര്‍ ഹീറ്റ്‌സില്‍ ദ്യുതിചന്ദ്, 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ അവിനാഷ് സാബ്‌ലെ എന്നിവരും ഇന്ന് ട്രാക്കിലിറങ്ങുന്നുണ്ട്.
https://www.facebook.com/Malayalivartha