ഒളിമ്പിക്സ് ഹോക്കിയില് ഇന്ത്യന് പുരുഷ ടീം സെമിയില് കടന്നു; ഇന്ത്യയുടെ സെമിഫൈനൽ പ്രവേശനം 41 വര്ഷങ്ങൾക്ക് ശേഷം

ഒളിമ്ബിക്സ് ഹോക്കിയില് ഇന്ത്യന് പുരുഷ ടീം സെമിയില് കടന്നു. ക്വാര്ട്ടര് ഫൈനലില് ബ്രിട്ടനെ 3-1ന് തോല്പ്പിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. 41 വര്ഷത്തിനുശേഷമാണ് ഇന്ത്യ ഒളിമ്ബിക്സ് ഹോക്കി സെമിയില് കടക്കുന്നത്. 1980-ലെ മോസ്കോ ഒളിമ്ബിക്സിലാണ് ഇന്ത്യ അവസാനമായി സെമിയിലെത്തിയത്.
ഇന്ത്യന് ജഴ്സിയില് 50-ാം മത്സരത്തിന് ഇറങ്ങിയ ദില്പ്രീത് സിംഗ് (7), ഗുര്ജന്ത് സിംഗ് (16), ഹാര്ദിക് സിംഗ് (57) എന്നിവരാണ് ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടത്. മലയാളിയായ ഗോള്കീപ്പര് പി.ആര്. ശ്രീജേഷിന്റെ തകര്പ്പന് സേവുകളാണ് മത്സരത്തില് ഇന്ത്യയ്ക്ക് തുണയായത്. ബെല്ജിയമാണ് സെമിയില് ഇന്ത്യയുടെ എതിരാളി.
https://www.facebook.com/Malayalivartha