ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പോരാട്ട മത്സരത്തില്‍ കരുത്തരായ ചെല്‍സിയും ലിവര്‍പൂളും സമനിലയില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പോരാട്ട മത്സരത്തില്‍ കരുത്തരായ ചെല്‍സിയും ലിവര്‍പൂളും സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് സമനില നേടിയത്.
പ്രവചനങ്ങള്‍ക്ക് സാധ്യതയില്ലാതിരുന്ന മത്സരത്തില്‍ 22-ാം മിനിട്ടില്‍ കൈ ഹാര്‍വെര്‍ട്സിലൂടെ ചെല്‍സിയാണ് ആദ്യ ലീഡെടുത്തത്. തകര്‍പ്പന്‍ ഹെഡ്ഡറിലൂടെയാണ്താരം സ്‌കോര്‍ ചെയ്തത്.
എന്നാല്‍ ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ മുഹമ്മദ് സലയിലൂടെ ലിവര്‍പൂള്‍ സമനില നേടി.
https://www.facebook.com/Malayalivartha