പാരാലിംപിക്‌സില്‍ ഇന്ത്യയ്‌ക്ക് രണ്ടാം മെഡല്‍; ഹൈജംപില്‍ നിഷാദ് കുമാറിന് വെളളി

ടോക്കിയോ പാരാലിംപിക്‌സില്‍ ഇന്ത്യയ്‌ക്ക് രണ്ടാം മെഡല്‍. ഹൈജംപില്‍ നിഷാദ് കുമാറാണ് വെളളി മെഡല്‍ നേടി രാജ്യത്തിന് അഭിമാനമായത്. 2.06 മീറ്ററാണ് നിഷാദ് ചാടിയത്. 2021 ല്‍ നിഷാദ് തന്നെ കുറിച്ച ഏഷ്യന്‍ റെക്കോഡിന് തുല്യമാണിത്. ഹൈജംപില്‍ ദേശീയ ചാമ്ബ്യനും 2019 ലെ വേള്‍ഡ് ചാമ്ബ്യന്‍ഷിപ്പില്‍ ദേശീയ, ഏഷ്യന്‍ റെക്കോഡ് ഉടമയുമാണ് നിഷാദ്.
രാംപാല്‍ ചഹറും ഇന്ത്യയ്‌ക്ക് വേണ്ടി ഇതേ കാറ്റഗറിയില്‍ ഹൈജംപില്‍ മത്സരിച്ചിരുന്നു. 1.94 മീറ്റര്‍ ചാടിയ രാംപാലിന് അഞ്ചാം സ്ഥാനത്താണ് ഫിനീഷ് ചെയ്യാനായത്. രാംപാലിന്റെ ഏറ്റവും മികച്ച വ്യക്തിഗത ഉയരമാണിത്.നേരത്തെ വനിതാ ടേബിള്‍ ടെന്നീസില്‍ ഗുജറാത്തില്‍ നിന്നുളള ഭാവിന പട്ടേലും വെള്ളിമെഡല്‍ നേടിയിരുന്നു.
https://www.facebook.com/Malayalivartha