ഇന്ത്യയുടെ നീരജ് ചോപ്രയ്ക്കു ശേഷം മറ്റൊരു സ്വര്‍ണ നേട്ടം കൂടി ... ജാവലിനില്‍ ഇന്ത്യയുടെ അഭിമാനമായത് സുമിത് ആന്റില്‍ എന്ന ഹരിയാന സ്വദേശി

ഇന്ത്യയുടെ നീരജ് ചോപ്രയ്ക്കു ശേഷം മറ്റൊരു സ്വര്‍ണ നേട്ടം കൂടി ... ജാവലിനില്‍ ഇന്ത്യയുടെ അഭിമാനമായത് സുമിത് ആന്റില്‍ എന്ന ഹരിയാന സ്വദേശി.
ഭിന്നശേഷിക്കാരുടെ ലോക കായിക മത്സരമായ പാരലമ്പിക്സില്‍ തിങ്കളാഴ്ച പുരുഷന്‍മാരുടെ (എഫ് 66) ജാവലിന്‍ ത്രോ ഇനത്തിലാണ് സുമിത് സ്വര്‍ണം എറിഞ്ഞിട്ടത്. ഗുസ്തിക്ക് പേരുകേട്ട നാടാണ് സുമിത്തിന്റെ സോനിപ്പത്ത്. ചെറുപ്പത്തില്‍ ഗുസ്തി താരമാകാന്‍ ഇറങ്ങിത്തിരിച്ച അദ്ദേഹത്തിന്റെ കരിയര്‍ മാറിമറിയുന്നത് 2015-ലെ ഒരു ബൈക്ക് അപകടത്തിലാണ്.
ഗുസ്തി പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് തിരികെ വരുമ്പോഴുണ്ടായ ഒരു അപകടത്തില്‍ അന്ന് 17-കാരനായിരുന്ന സുമിത്തിന് നഷ്ടമായത് തന്റെ ഇടതുകാലായിരുന്നു. അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന ഇടതുകാല്‍മുട്ടിനു താഴേക്കുള്ള ഭാഗം മുറിച്ചുമാറ്റുകയായിരുന്നു. എന്നാല്‍ അവിടംകൊണ്ട് എല്ലാം അവസാനിപ്പിക്കാന്‍ സുമിത് ഒരുക്കമായിരുന്നില്ല.
എല്ലാം വിധിയെന്ന് പറഞ്ഞ് ആശ്വസിച്ച് വെറുതെയിരിക്കാന്‍ മനസും അനുവദിച്ചില്ല. കൃത്രിമക്കാലിന്റെ ബലത്തില്‍ താരം ജീവിതം തിരികെ പിടിക്കാന്‍ ഉറപ്പിച്ചു. അപകടം നടന്ന് തൊട്ടടുത്ത വര്‍ഷം സുമിത് ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയെ കുറിച്ചറിയുന്നു. നീരജായിരുന്നു പിന്നീട് പ്രചോദനം.
2016-ല്‍ ജാവലിന്‍ പരിശീലനം ആരംഭിച്ച സുമിത് 2019 ലോക പാരാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടി വരവറിയിക്കുകയും ചെയ്തു. ഈ വര്‍ഷം നീരജ് ചോപ്രയ്ക്കൊപ്പം മത്സരിക്കാനും സുമിത് എത്തി. പട്യാലയില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രിയിലായിരുന്നു അത്.
പാരാലിമ്പിക്സില്‍ ജാവലിന്‍ ത്രോയില്‍ തിങ്കളാഴ്ച നിലവിലെ ലോക റെക്കോഡ് അഞ്ചുവട്ടം തിരുത്തിക്കൊണ്ടാണ് സുമിത് സ്വര്‍ണം നേടിയത്.
"
https://www.facebook.com/Malayalivartha