ലോകകപ്പ് യോഗ്യത മത്സരത്തില്‍ എയ്ഞ്ചല്‍ ഡി മരിയയുടെ ഒറ്റഗോള്‍ മികവില്‍ ഉറുഗ്വോക്കെതിരെ അര്‍ജന്റീനക്ക് ജയം

ലോകകപ്പ് യോഗ്യത മത്സരത്തില്‍ എയ്ഞ്ചല്‍ ഡി മരിയയുടെ ഒറ്റഗോള്‍ മികവില്‍ ഉറുഗ്വോക്കെതിരെ അര്‍ജന്റീനക്ക് ജയം.
ലോകകപ്പ് യോഗ്യത മത്സരത്തില്‍ എയ്ഞ്ചല്‍ ഡി മരിയയുടെ ഒറ്റഗോള്‍ മികവില്‍ ഉറുഗ്വോക്കെതിരെ അര്‍ജന്റീനക്ക് ജയം. ഏഴാം മിനിറ്റില്‍ ഡിബാലയുടെ പാസില്‍ നിന്നാണ് ഡി മരിയയുടെ ഗോള്‍ പിറന്നത്.
സൂപ്പര്‍ താരം ലയണല്‍ മെസി പകരക്കാരനായാണ് ഉറുഗ്വേക്കെതിരായ മത്സരത്തില്‍ കളിക്കാനിറങ്ങിയത്. പരിക്ക് മൂലം പി.എസ്.ജിയുടെ കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ മെസി കളിച്ചിരുന്നില്ല.
ഉറുഗ്വോക്കെതിരായ മത്സരത്തില്‍ 76ാം മിനിട്ടിലാണ് അര്‍ജന്റീന പരിശീലകന്‍ സ്‌കോളനി മെസിയെ കളത്തിലിറക്കിയത്.
ഉറുഗ്വോക്കെതിരായ ജയത്തോടെ 12 കളികളില്‍ നിന്ന് എട്ട് ജയവും നാല് സമനിലയുമായി അര്‍ജന്റീനക്ക് 28 പോയന്റായി. 12 കളികളില്‍ 11 ജയവുമായി 34 പോയിന്റ് നേടി ബ്രസീലാണ് ഗ്രൂപ്പില്‍ ഒന്നാമത്. ബ്രസീല്‍ നേരത്തെ തന്നെ ലോകകപ്പിന് യോഗ്യത നേടിയിരുന്നു.
"https://www.facebook.com/Malayalivartha