ആഴ്സനലിനെ തകര്‍ത്ത് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്... ചരിത്ര നേട്ടവുമായി ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ആഴ്സനലിനെ തകര്‍ത്ത് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്... ചരിത്ര നേട്ടവുമായി ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ .ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ചുവന്ന ചെകുത്താന്മാര്‍ ഗണ്ണേഴ്സിനെ കീഴടക്കിയത്.
മത്സരത്തിലൂടെ ചരിത്രനേട്ടം സ്വന്തം പേരിലാക്കാന്‍ റൊണാള്‍ഡോയ്ക്ക് സാധിച്ചു. മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയ റൊണാള്‍ഡോ കരിയറിലെ ഗോള്‍നേട്ടം 801 ആയി ഉയര്‍ത്തി. ടോപ് ലെവല്‍ ഫുട്ബോളില്‍ 800 ഗോളുകള്‍ നേടുന്ന ആദ്യ താരം എന്ന റെക്കോഡ് റൊണാള്‍ഡോക്ക് സ്വന്തം.
മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മഡ്രിഡ്, യുവന്റസ്, സ്പോര്‍ട്ടിങ് ലിസ്ബണ്‍ എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടിയും പോര്‍ച്ചുഗല്‍ ദേശീയ ടീമിനുവേണ്ടിയും കളിച്ചാണ് റൊണാള്‍ഡോ 800 ഗോളുകള്‍ അടിച്ചുകൂട്ടിയത്. യുണൈറ്റഡിനുവേണ്ടി 130 ഗോളുകളും റയലിനുവേണ്ടി 450 ഗോളുകളും നേടിയ റൊണാള്‍ഡോ ദേശീയകുപ്പായത്തില്‍ 115 ഗോളുകള്‍ അടിച്ചുകൂട്ടി.
യുവന്റസിന് വേണ്ടി 101 ഗോളുകളും സ്പോര്‍ട്ടിങ് ലിസ്ബണ് വേണ്ടി അഞ്ച് ഗോളുകളും നേടാന്‍ താരത്തിന് കഴിഞ്ഞു. അന്താരാഷ്ട്ര ഫുട്ബോളില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ താരം, ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവുമധികം ഗോള്‍ നേടിയത താരം എന്നീ റെക്കോഡുകള്‍ റൊണാള്‍ഡോ ഇതിനോടകം സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.
ബ്രസീല്‍ ഇതിഹാസം പെലെയും റൊമാരിയോയും ആയിരത്തിലധികം ഗോളുകള്‍ നേടിയിട്ടുണ്ടെങ്കിലും അതില്‍ പലതും സൗഹൃദ മത്സരങ്ങളില്‍ നിന്നായിരുന്നു.
"
https://www.facebook.com/Malayalivartha