അജാസ് പട്ടേലിന് ചരിത്രനേട്ടം..... ന്യൂസിലന്‍സ് താരം അജാസ് പട്ടേലിന് ഒരു ഇന്നിംഗ്‌സില്‍ 10 വിക്കറ്റ്, ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ എല്ലാ വിക്കറ്റും വീഴ്ത്തി ... അജാസിനെ അഭിനന്ദിച്ച് അനില്‍ കുംബ്ലെ

പത്തുവിക്കറ്റ് വീഴ്ത്തിയ അജാസ് പട്ടേലിന്റെ മികവില്‍ ന്യൂസീലന്‍ഡ് ഇന്ത്യയെ 325 റണ്‍സിന് ഓള്‍ ഔട്ടാക്കി. പത്തുവിക്കറ്റ് വീഴ്ത്തിയ അജാസ് പട്ടേല്‍ കിവീസിന് വേണ്ടി അത്ഭുത പ്രകടനം പുറത്തെടുത്തപ്പോള്‍ 150 റണ്‍സെടുത്ത മായങ്ക് അഗര്‍വാള്‍ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി
ഉച്ചഭക്ഷണത്തിനുശേഷം ബാറ്റിങ് പുനരാരംഭിച്ച മായങ്ക് 150 തികച്ചു. പക്ഷേ തൊട്ടടുത്ത പന്തില്‍ തന്നെ താരം പുറത്തായി. അജാസ് പട്ടേലാണ് മായങ്കിനെ മടക്കിയത്.
മായങ്കിന്റെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടല്‍ കൈയ്യിലൊതുക്കി. 311 പന്തുകളില്‍ നിന്ന് 17 ബൗണ്ടറിയുടെയും നാല് സിക്സിന്റെയും അകമ്പടിയോടെ 150 റണ്‍സെടുത്താണ് മായങ്ക് ക്രീസ് വിട്ടത്. മായങ്കിനെ പുറത്താക്കി അജാസ് പട്ടേല്‍ വിക്കറ്റ് നേട്ടം ഏഴായി ഉയര്‍ത്തി.
മായങ്ക് മടങ്ങിയ ഉടന്‍ ആക്രമിച്ച് കളിച്ച അക്ഷര്‍ പട്ടേല്‍ അര്‍ധസെഞ്ചുറി നേടി. മയങ്കിന് പകരം ജയന്ത് യാദവാണ് ക്രീസിലെത്തിയത്.
നാല് വിക്കറ്റിന് 221 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. സാഹയെയാണ് ആദ്യം നഷ്ടമായത്.
27 റണ്‍സെടുത്ത സാഹയെ അജാസ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ താരം മകത്സരത്തില്‍ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കി.
"
https://www.facebook.com/Malayalivartha